വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് ധോണി മാറണം, കാരണങ്ങള്‍ ഇവിടെ!

മുംബൈ: രാഹുല്‍ ദ്രാവിഡിനെ ഓര്‍മയില്ലേ, വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍ ഒന്നാം റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍സി നഷ്ടമായ ദ്രാവിഡിനെ. മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് ദ്രാവിഡ് മാത്രമല്ല, കളി തോറ്റപ്പോള്‍ പുറത്താക്കപ്പെട്ടുപോയവരും രാജിവെച്ചുപോയവരുമായ ഒരുപാട് ക്യാപ്റ്റന്മാരുണ്ട് ഇന്ത്യയുടെ ചരിത്രത്തില്‍. എന്നാല്‍ ഇവര്‍ക്കാര്‍ക്കുമില്ലാത്ത എന്തോ പ്രത്യേകതയുണ്ട് എം എസ് ധോണിക്ക്.

ഇംഗ്ലണ്ടിനെതിരെ 0- 4 ന് തോല്‍വി, ഓസ്‌ട്രേലിയയ്‌ക്കെതിരെ 0 - 4ന് തോല്‍വി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 0 - 1ന് തോല്‍വി, ന്യൂസിലന്‍ഡിനെതിരെ 0 - 1ന് തോല്‍വി, ഇംഗ്ലണ്ടിനെതിരെ വീണ്ടും 1 - 3 ന് തോല്‍വി. 2011 ന് ശേഷം ഇന്ത്യയുടെ വിദേശത്തെ റെക്കോര്‍ഡാണിത്. എല്ലാം ധോണിക്ക് കീഴില്‍. ഒരു ജയം. 13 തോല്‍വി. മൂന്ന് സമനില. എന്നിട്ടും രാജിവെക്കാന്‍ ധോണിയോ പുറത്താക്കാന്‍ ബി സി സി ഐയോ തയ്യാറല്ല.

ധോണി രാജിവെക്കണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ എന്താണ്, എന്തുകൊണ്ടാണ് ധോണിയെ ബി സി സി ഐ പുറത്താക്കാത്തത്, എന്തുകൊണ്ടാണ് ധോണി രാജിവെക്കാത്തത്, വിശദമായി കാണൂ.

ധോണിയുടെ ഉള്‍വിളി ഫലിക്കുന്നില്ല

ധോണിയുടെ ഉള്‍വിളി ഫലിക്കുന്നില്ല

പെട്ടെന്നാണ് ധോണി ഓരോ തീരുമാനങ്ങള്‍ എടുക്കുക. അത് ഫലവും കാണും. ട്വന്റി - 20 ലോകകപ്പ് ഫൈനലില്‍ ജോഗീന്ദര്‍ ശര്‍മയ്ക്ക് അവസാന ഓവര്‍ കൊടുത്തതൊക്കെ അങ്ങനെയാണ്. എന്നാല്‍ ടെസ്റ്റില്‍ ധോണിയുടെ ഉള്‍വിളികള്‍ ഒന്നും ഫലം ചെയ്യുന്നില്ല.

ടീമാണ് മുഖ്യം നായകനല്ല

ടീമാണ് മുഖ്യം നായകനല്ല

ടീമില്‍ ധോണിയുടെ അപ്രമാദിത്വമാണ് ഇപ്പോള്‍. അടുത്ത കളിക്ക് തങ്ങളുണ്ടാകുമോ എന്ന് താരങ്ങള്‍ക്ക് നിശ്ചയമില്ല. നാലാം ടെസ്റ്റില്‍ ധോണി വരുത്തിയത് നാല് മാറ്റങ്ങള്‍. എന്നാല്‍ കളിക്കാര്‍ ഇതൊന്നും അറിയുന്നേയുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ടീമിനെ വിശ്വാസത്തിലെടുക്കുന്ന ക്യാപ്റ്റനെയാണ് ഇപ്പോള്‍ ഇന്ത്യയ്ക്കാവശ്യം.

ഇന്ത്യയ്ക്ക് വേണം പുതുരക്തം

ഇന്ത്യയ്ക്ക് വേണം പുതുരക്തം

ഇംഗ്ലണ്ടിനോടേറ്റ തോല്‍വി ടീം ഇന്ത്യയ്ക്ക് കിട്ടിയ മുഖമടച്ചുള്ള അടിയാണ്. ഇതില്‍ നിന്നും പുറത്തുവരാന്‍ അടിമുടി മാറ്റം കൂടിയേ തീരു. പുതിയ തുടക്കം തേടുന്ന ടീമിന് പുതിയൊരു ക്യാപ്റ്റനും അത്യാവശ്യം. ദ്രാവിഡിനെയും കുംബ്ലെയെയും മാറ്റി ധോണിയെ ക്യാപ്റ്റനാക്കിയ ധൈര്യം ബി സി സി ഐ കാണിക്കേണ്ട സമയമാണിത്.

ദ്രാവിഡല്ല ധോണി

ദ്രാവിഡല്ല ധോണി

എന്നാല്‍ ദ്രാവിഡല്ല ധോണി. ക്യാപ്റ്റന്‍സി പോയിട്ടും ഒരക്ഷരം മറുത്ത് പറയാതെ കീപ്പറായും ബാറ്റ്‌സ്മാനായുമൊക്കെ ദ്രാവിഡ് കളിച്ചു. എന്നാല്‍ ഇപ്പോഴത്തെ സീനിയര്‍ താരമായ ധോണി പുതിയ ക്യാപ്റ്റന്റെ കീഴില്‍ അങ്ങനെ തുടരണം എന്നില്ല.

ധോണിക്കുണ്ടൊര് ടീം

ധോണിക്കുണ്ടൊര് ടീം

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ധോണി വളര്‍ത്തിയെടുത്ത ഒരുപിടി കളിക്കാരുണ്ട്. ഗാംഗുലി യുവരാജിനെയും ഹര്‍ഭജനെയും കൊണ്ടുവന്ന പോലെ, അല്ലെങ്കില്‍ അതിലും ശക്തമാണ് ധോണിയുടെ ടീം - അശ്വിന്‍, ജഡേജ, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ... ഇങ്ങനെ പോകുന്നു ഈ നിര.

സൂപ്പര്‍ ഹീറോ ധോണി

സൂപ്പര്‍ ഹീറോ ധോണി

സച്ചിനും മറ്റും വിരമിച്ച ശേഷമുള്ള ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ ഹീറോയാണ് ധോണി. അതുകൊണ്ടാണ് ടീമിനെ കുറ്റം പറയുമ്പോഴും ഗാവസ്‌കറിനെ പോലുള്ള പ്രമുഖര്‍ ധോണിക്കെതിരെ ഒരക്ഷരം മിണ്ടാത്തത്.

ഇഷ്ടക്കാരല്ലാത്തവര്‍ പുറത്ത്

ഇഷ്ടക്കാരല്ലാത്തവര്‍ പുറത്ത്

ധോണിയൊടുള്ള അസ്വാരസ്യം കൊണ്ട് ടീമില്‍ നിന്നും പുറത്ത് പോയതാണ് ഗൗതം ഗംഭീറിനെപ്പോലുള്ളവര്‍. സേവാഗ്, ഹര്‍ഭജന്‍ തുടങ്ങി ഒരു പിടി താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും തീണ്ടാപ്പാടകലെ കഴിയുന്നതിന് കാരണവും സീനിയേഴ്‌സിനോട് ധോണിക്കുള്ള തൃപ്തിക്കുറവ് തന്നെ.

ലോകകപ്പ് വരുന്നു

ലോകകപ്പ് വരുന്നു

2015 ലോകകപ്പാണ് വരുന്നത്. അതും ഓസ്‌ട്രേലിയയില്‍. രണ്ട് ലോകകപ്പുകള്‍ ജയിച്ച പരിചയമുള്ള ധോണിയെ തള്ളി പുതുമുഖത്തെ ക്യാപ്റ്റനാക്കാന്‍ ബി സി സി ഐ മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ.

അവസാന ചാന്‍സ്

അവസാന ചാന്‍സ്

2015 ലോകകപ്പാകും ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയുടെ ഡു ഓര്‍ ഡൈ. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ധോണിക്ക് പണി കിട്ടും. തീര്‍ച്ച.

 വിദേശത്തെ കളിയും കളിയാണ്

വിദേശത്തെ കളിയും കളിയാണ്

ഇന്ത്യയില്‍ മാത്രം കളിച്ചാല്‍ പോരല്ലോ, വിദേശത്തും കളി ജയിച്ചേ പറ്റൂ. വിദേശത്ത് ഇന്ത്യയുടെ റെക്കോര്‍ഡ് ധോണിയുടെ കീഴില്‍ ദയനീയമാണ്. വിദേശത്തെ തോല്‍വിയുടെ കാര്യത്തില്‍ രണ്ട് കളി കൂടി തോറ്റാല്‍ ലോകറെക്കോര്‍ഡിലെത്തും ധോണി.

പകരക്കാരന്‍ ആര്

പകരക്കാരന്‍ ആര്

വിരാട് കോലി, ഗൗതം ഗംഭീര്‍ എന്നിവരാണ് ടെസ്റ്റ് ക്യാപ്റ്റനാകാന്‍ നിലവില്‍ സാധ്യതയുള്ളവര്‍. ഇതില്‍ വിരാട് കോലി ഏറെ ചെറുപ്പമാണ്. ഇനിയും പക്വത വരാനുണ്ട് ഗംഭീറാകട്ടെ നല്ലകാലം കഴിഞ്ഞ മട്ടിലുമാണ്.

Story first published: Wednesday, August 20, 2014, 12:21 [IST]
Other articles published on Aug 20, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X