വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്കിന് വിട; നെയ്മര്‍ വീണ്ടും ബൂട്ടണിയുന്നു

By Soorya Chandran

ടോക്കിയോ: ലേകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നട്ടെല്ലിന് പരിക്കേറ്റ് കരഞ്ഞിറങ്ങിപ്പോയ നെയ്മറിനെ ഫുട്‌ബോള്‍ പ്രേമികള്‍ക്കാര്‍ക്കും മറക്കാനാവില്ല. നെയ്മറിന്റെ അഭാവത്തില്‍ സെമി ഫൈനലില്‍ ജര്‍മനിയോട് ബ്രസീല്‍ ഏറ്റുവാങ്ങിയ ആറ് ഗോളിന്റെ തോവിയുടെ ഭാരവും ഒരുകാലത്തും ഇല്ലാതാവില്ല.

എന്നാല്‍ പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായി നെയ്മര്‍ തിരിച്ചുവരുന്നു. ബാഴ്‌സലോണയുടെ പ്രമോഷണല്‍ പരിപാടികള്‍ക്കായി ജപ്പാനിലെത്തിയ നെയ്മര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി.

Neymar

ആഗസ്റ്റ് അഞ്ചിന് താരം ക്ലബ്ബില്‍ തിരിച്ചെത്തും. പിന്നീട് ആഗസ്റ്റ് 18 ന് മെക്‌സിക്കന്‍ ക്ലബ്ബ് ആയ ലിയോണിനെതിരെ നെയ്മര്‍ ബൂട്ടണിയും. സ്പാനിഷ് കപ്പിന് മുന്നോടിയായുള്ള ഒരു സൗഹൃദ മത്സരം മാത്രമായിരിക്കരും ഇത്. നൗക്യാമ്പിലാണ് മത്സരം.

ആഗസ്റ്റ് 24 നാണ് സ്പാനിഷ് ലീഗ് മത്സരങ്ങള്‍ തുടങ്ങുക. പരിക്ക് , നെയമറെ ലീഗില്‍ നിന്നും പുറത്തിരുത്തുമോ എന്നായിരുന്നു ബാഴ്‌സ അധികൃതരുടെ ആശങ്ക. ഇത്തവണ നെയ്മറിനും മെസ്സിക്കും ഒപ്പം സുവാരസും ഉണ്ടാകും ബാഴ്‌സക്ക് ശക്തി പകരാന്‍.

നൂറ് ശതമാനം കായികക്ഷമതയോടെയായിരിക്കും താന്‍ ബാഴ്‌സയില്‍ തിരിച്ചെത്തുക എന്നാണ് നെയ്മര്‍ പറഞ്ഞത്. ഓരോ ദിവസം ചെല്ലുന്തോറും തന്റെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണെന്നും നെയ്മര്‍ പറഞ്ഞു.

Story first published: Friday, August 1, 2014, 15:48 [IST]
Other articles published on Aug 1, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X