വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയ്മറും സുവാരസും ബാഴ്‌സയ്ക്കുവേണ്ടി കളിക്കളത്തിലിറങ്ങി

By Gokul

ബാഴ്‌സലോണ: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫോര്‍വേര്‍ഡുകളിലൊരാളായ ലൂയി സുവാരസ് ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കളത്തിലിറങ്ങി. ലോകകപ്പ് ഫുട്‌ബോളില്‍ ഇറ്റാലിയന്‍ കളിക്കാരനെ കടിച്ചു മുറിവേല്‍പ്പിച്ചിതനെ തുടര്‍ന്ന് വിലക്ക് ലഭിച്ച സുവാരസ് ഇതാദ്യമായാണ് ഒരു ടീമിനുവേണ്ടി വീണ്ടും ബൂട്ടുകെട്ടുന്നത്.

സുവാരസിനെ 8 അന്താരാഷ്ട്ര മത്സരങ്ങളില്‍ നി്ന്നും നാലുമാസത്തേക്ക് മറ്റു മത്സരങ്ങളില്‍ നി്ന്നു ഫിഫ വിലക്കിയിരുന്നു. എന്നാന്‍ അന്താരാഷ്ട്ര കായിക കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് സുവാരസിന് പരിശീലന മത്സരത്തില്‍ പങ്കെടുക്കാന്‍ അനുതി ലഭിച്ചു. സ്പാനിഷ് ലീഗിന് മുന്നോടിയായി നടന്ന ലിയോണിനെതിരെയുള്ള മത്സരത്തില്‍ സുവാരസ് കളത്തിലിറങ്ങിയത്. 76ാം മിനിറ്റിലാണ് 81 മില്യണ്‍ യൂറോയ്ക്ക് ബാഴ്‌സയിലെത്തിയ സുവാരസ് കളിക്കളത്തിലെത്തിയത്.

neymar-suarez

ബാഴ്‌സയ്ക്കുവേണ്ടി സൗഹൃദ മത്സരത്തില്‍ കളിക്കാനിങ്ങിയെങ്കിലും സ്പാനിഷ് ലീഗില്‍ ഒക്ടോബര്‍ 26ന് മാത്രമേ കളിക്കാന്‍ കഴിയുകയുള്ളൂ. അതുവരെ ടീമിന്റെ പരിശീലനത്തിലും മറ്റു പങ്കെടുത്ത് സുവാരസ് ടീമിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉറുഗ്വേയ്ക്കുവേണ്ടി കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റും സുവാരസിന് നഷ്ടപ്പെടുമെന്നാണ് വിവരം.

സുവാരസിന് പുറമെ ബ്രസീല്‍ താരം നെയ്മറും ബാഴ്‌സയ്ക്കുവേണ്ടി കളിക്കാനിറങ്ങി. ലോകപ്പ് മത്സരത്തിനിടെ കൊളംബിയന്‍ താരത്തിന്റെ ഫൗളിന് ഇരയായ നെയ്മര്‍ നീണ്ടനാളത്തെ ചികിത്സയ്ക്കുശേഷമാണ് വീണ്ടും കളിക്കാനിറങ്ങിയത്. പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും രണ്ടുഗോളടിച്ച് നെയ്മര്‍ തിരിച്ചുവരവ് രാജകീയമാക്കി. മത്സരത്തില്‍ 6-0 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ വിജയം.

Story first published: Wednesday, August 20, 2014, 8:33 [IST]
Other articles published on Aug 20, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X