വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രവി ശാസ്ത്രി ഏകദിന ടീം ഡയറക്ടര്‍; ആരായിരുന്നു ശാസ്ത്രി

By Soorya Chandran

ലണ്ടന്‍: ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏകദിനത്തിലെങ്കിലും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ബിസിസിഐയുടെ ശ്രമം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രിയെ ഏകദിന ടീം ഡയറക്ടറാക്കിയാണ് ടീം ഇന്ത്യ പരീക്ഷണത്തിനൊരുങ്ങുന്നത്.

ഫീല്‍ഡിങ് പരിശീലകന്‍ ട്രെവര്‍ പെന്നേക്കും ബൗളിങ് പരിശീലകന്‍ ജോ ഡോസിനും നിര്‍ബന്ധിത വിശ്രമമാണ് ബിസിസിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ കോച്ച് ഡങ്കന്‍ ഫ്‌ലച്ചര്‍ക്ക് സ്ഥാനചലനമില്ല.

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ താരമായി രവി ശാസ്ത്രി. വിരമിച്ചതിന് ശേഷവും ക്രിക്കറ്റിനോടുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചില്ല. കമന്റേറ്ററായും അദ്ദേഹം കഴിവ് തെളിയിച്ചു. ആരായിരുന്നു രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്....

മികച്ച ഓള്‍ റൗണ്ടര്‍

മികച്ച ഓള്‍ റൗണ്ടര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് രവി ശാസ്ത്രി. ബോളിങ്ങിലും ബാറ്റിങ്ങിലും അദ്ദേഹം ഒരുപോലെ മികവ് കാട്ടി.

ബൗളറായി തുടക്കം

ബൗളറായി തുടക്കം

18-ാം വയസ്സില്‍ സ്പിന്നറായിട്ടാണ് ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്തുന്നത്. പിന്നീട് ബാറ്റിങും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

ചപ്പാത്തി ഷോട്ട്

ചപ്പാത്തി ഷോട്ട്

ധോണിയുടെ ഹെലി കോപ്റ്റര്‍ ഷോട്ട് പോലെ പ്രസിദ്ധമായിരുന്നു രവി ശാസ്ത്രിയുടെ ചപ്പാത്തി ഷോട്ട്.

കര്‍ണാടകക്കാരന്‍

കര്‍ണാടകക്കാരന്‍

മംഗലാപുരം സ്വദേശികളായിരുന്നു രവി ശാസ്ത്രിയുടെ കുടുംബം. എന്നാല്‍ ശാസ്ത്രി ജനിച്ചതും വളര്‍ന്നതും ഒക്കെ മുംബൈയിലായിരുന്നു.

സിക്‌സില്‍ റെക്കോര്‍ഡ്

സിക്‌സില്‍ റെക്കോര്‍ഡ്

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഒരോവറിലെ ആറ് പന്തും സി്ക്‌സര്‍ പറത്തി റെക്കോര്‍ഡിട്ട ആളാണ് രവി ശാസ്ത്രി.

അരങ്ങേറ്റം ടെസ്റ്റില്‍

അരങ്ങേറ്റം ടെസ്റ്റില്‍

1981 ല്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു രവി ശാസ്ത്രിയുടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. ഇതേ വര്‍ഷം തന്നെ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു.

കപിലിന്റെ ചെകുത്താന്‍മാര്‍

കപിലിന്റെ ചെകുത്താന്‍മാര്‍

1983 ല്‍ ലോകകപ്പ് ആദ്യമായയുര്‍ത്തിയ കപിലിന്റെ ചെകുത്താന്‍മാരില്‍ ഒരാളായിരുന്നു രവി ശാസ്ത്രി.

സെഞ്ച്വറികള്‍

സെഞ്ച്വറികള്‍

80 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 11 സെഞ്ച്വറികളും 12 അര്‍ദ്ധ സെഞ്ച്വറികളും അടക്കം 3830 റണ്‍സാണ് ശാസ്ത്രിയുടെ അക്കൗണ്ടിലുള്ളത്. 150 ഏകദിനങ്ങള്‍ കളിച്ച ശാസ്ത്രി 4 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും ആയി 3108 റണ്‍സും സ്വന്തമാക്കി.

ബൗളിങ്

ബൗളിങ്

151 വിക്കറ്റുകളാണ് ഒരു ബൗളര്‍ എന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രവി ശാസ്ത്രി സ്വന്തമാക്കിയത്. ഏകദിനത്തില്‍ 129 വിക്കറ്റുകളും എടുത്തു.

ഡയറക്ടര്‍

ഡയറക്ടര്‍

ഇന്ത്യന്‍ ഏകദിന ടീമിന്റെ ഡയറക്ടര്‍ എന്ന ചുമതലയാണ് ഇപ്പോള്‍ ബിസിസിഐ രവി ശാസ്ത്രിക്ക് നല്‍കിയിരിക്കുന്നത്. ടീമിന്റെ പ്രകടനത്തിന് മേല്‍ നോട്ടം വഹിക്കേണ്ടത് ഇനി ശാസ്ത്രിയാണ്. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്തവും അ്‌ദ്ദേഹത്തിന് തന്നെ.

Story first published: Tuesday, August 19, 2014, 16:36 [IST]
Other articles published on Aug 19, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X