വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോമണ്‍വെല്‍ത്തില്‍ ക്രിക്കറ്റില്ല പക്ഷേ സച്ചിനുണ്ട്!

ഗ്ലാസ്‌ഗോ: പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്നാണോ മനസില്‍ വരുന്നത്, എന്നാല്‍ സംഗതി അങ്ങനെയല്ല. 'മരിയ ഷറപ്പോവ കരുതുന്നത് പോലെ' വെറുമൊര് ക്രിക്കറ്റ് താരം മാത്രമല്ല സച്ചിന്‍. ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ഐക്കണ്‍ കൂടിയാണ്. യൂനിസെഫിന്റെ ഗുഡ്വില്‍ അംബാസിഡറും. അതുകൊണ്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മത്സര ഇനമല്ലെങ്കിലും അവിടെയും സച്ചിന്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാകുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ സച്ചിന് സവിശേഷമായി ഒരു റോളുണ്ടാകും എന്നാണ് കരുതുന്നത്. യുണിസെഫിന്റെ യു കെ അംബാസിഡറായ ഡേവിഡ് പുട്‌നാമാണ് ഈ സൂചന നല്‍കിയത്. എന്നാല്‍ എന്തായിരിക്കും സച്ചിന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ചെയ്യാന്‍ പോകുന്നത് സര്‍പ്രൈസാണ്. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌കോ നടാടെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് അരങ്ങൊരുക്കുന്നത്.

sachin-tendulkar

സൈനയില്ല, ഇന്ത്യയ്ക്ക് നിരാശ
ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ പരിക്കേറ്റ് പിന്മാറിയ നിരാശയിലാണ് ഇന്ത്യന്‍ ടീം ഗ്ലാസ്‌കോയിലെത്തുന്നത്. സൈനയുടെ അഭാവത്തില്‍ ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ ഷൂട്ടര്‍ വിജയകുമാര്‍ ഇന്ത്യന്‍ പതാകയേന്തും. 2010 ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 101 മെഡലുകളോടെ രണ്ടാം സ്ഥാനത്തെത്തിയ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തുകയാണ് ഇന്ത്യയുടെ സ്വപ്‌നം.

11 ദിവസം നീളുന്ന ഗെയിംസിനായി 215 അത്‌ലറ്റുകളുടെ ഇന്ത്യന്‍ സംഘമാണ് ഗ്ലാസ്‌കോയിലെത്തിയിരിക്കുന്നത്. 17 ഇനങ്ങളിലായി 71 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നും അയ്യായിരത്തോളം താരങ്ങള്‍ ഗെയിംസ് വില്ലേജിനെ വര്‍ണാഭമാക്കും. ഗ്ലാസ്‌കോയിലെ പ്രശസ്തമായ കെല്‍റ്റിക് പാര്‍ക്കിലാണ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് ചടങ്ങുകള്‍ തുടങ്ങുക.

Story first published: Wednesday, July 23, 2014, 14:46 [IST]
Other articles published on Jul 23, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X