മുംബൈ: സച്ചിന് എന്ന് പറഞ്ഞാല്‍ ക്രിക്കറ്റിന്റെ മാത്രം ദൈവമല്ല. അടുത്തിടെ ഫുട്ബോളിന്റേയും ഇപ്പോഴിതാ ടെന്നീസിന്റേയും ദൈവമാകുകയാണ് സച്ചിന് .
ഫുട്ബോള്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിനെ സ്വന്തമാക്കിയ സച്ചിന് ടെണ്ടുല്‍ക്കര്‍ ടെന്നീസ് പ്രീമിയര്‍ ലീഗിലെ ടീമിനേയും സ്വന്തമാക്കി. ഇന്ത്യന്‍ ടെന്നീസ് പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിനെയാണ് സച്ചിന് വാങ്ങിയത്.
ടെന്നീസില്‍ സച്ചിന്റെ പ്രിയതാരം റോജര്‍ ഫെഡററാണ്. എന്നാല്‍ മുംബൈ ടീമില്‍ ഐക്കണ്‍ താരമായി എത്തുന്നത് റാഫേല്‍ നദാല്‍ ആണ്. വന്‍ തുകക്കാണ് നദാലുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ നദാല്‍ ടീമിന്റെ സഹ ഉടമയാണെന്നും വാര്‍ത്തകളുണ്ട്.
സച്ചിന് ടെണ്ടുല്‍ക്കറും പിവിപി ഗ്രൂപ്പും തമിഴ്നാട് ആസ്ഥാനമായ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്നാണത്രെ മുംബൈ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്.
നവംബര്‍ 28 നാണ് ഐടിപിഎല്‍ (ഇന്ത്യന്‍ ടെന്നീസ് പ്രീമിയര്‍ ലീഗ്) മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇന്ത്യുടെ ടെന്നീസ് താരം മഹേഷ് ഭൂപതിയാണ് ടെന്നീസ് പ്രീമിയര്‍ ലീഗിന്റെ പ്രധാന ബുദ്ധി കേന്ദ്രം. മുംബൈ ടീമീനെ കൂടാതെ ബാങ്കോക്ക്, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ ടീമുകളും പ്രീമിയര്‍ലീഗില്‍ ഉണ്ട് .