വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട്കോലി, ക്രിക്കറ്റിലെ ക്രിസ്റ്റിയാനോറൊണാള്‍ഡോ?

കളിക്കളത്തില്‍ കാണിക്കുന്ന എനര്‍ജിയാണ് റൊണള്‍ഡോയെയും കോലിയെയും ബന്ധിപ്പിക്കുന്ന ഒരു ഘടകം. ഗ്രൗണ്ടില്‍ ഇരുവരും കാണിക്കുന്ന എനര്‍ജി ലെവല്‍, ആവേശം, സ്വയം പ്രകടിപ്പിക്കാനുള്ള അക്ഷമ എന്നിവയിലെല്ലാം അസാമാന്യമായ സാമ്യമുണ്ട്.

പന്ത് കാല്‍ക്കീഴില്‍ കിട്ടിയാല്‍ റൊണാള്‍ഡോയും ബാറ്റ് കയ്യിലെടുത്താല്‍ കോലിയും കണ്ണിന് ഒരു വിരുന്നാണ്. 29 ഉം 25ഉം വയസ്സുള്ള ഈ സൂപ്പര്‍ സ്റ്റാറുകള്‍ തമ്മിലുളള സാമ്യം ഇവിടെ തീരുന്നില്ല

ആവേശം

ആവേശം

കളിക്കളത്തില്‍ ചെലവിടുന്ന ഓരോ നിമിഷവും തികഞ്ഞ ആവേശത്തിലായിരിക്കും ഇരുവരും. ഉറക്കം തൂങ്ങി ഗ്രൗണ്ടില്‍ കഴിയുന്ന കോലിയെയോ റോണാള്‍ഡൊയെയോ ആരാധകര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല.

അക്ഷമ

അക്ഷമ

പന്ത് കാലില്‍ കിട്ടിയില്ലെങ്കില്‍ റൊണാള്‍ഡോയുടെ സ്വഭാവം തന്നെ മാറും. ആള്‍ ആകെ അക്ഷമനാകും. അതിന്റെ കോപ്പിയാണ് കോലിയും. ഡൈവ് ചെയ്ത് ഒരു ക്യാച്ചെടുക്കാനോ ഫീല്‍ഡ് ചെയ്യാനോ അവസരം കിട്ടുന്നത് വരെ കോലിയുടെ സ്വഭാവം തന്നെ മറ്റൊന്നായിരിക്കും.

ജനറേഷന്‍ സൂപ്പര്‍ സ്റ്റാര്‍

ജനറേഷന്‍ സൂപ്പര്‍ സ്റ്റാര്‍

ഇന്നത്തെ ജനറേഷന്റെ സൂപ്പര്‍ സ്റ്റാറാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വിരാട് കോലിയും. മെസി എന്നോ ധോണി എന്നോ ഒക്കെ ആളുകള്‍ പറയുമെങ്കിലും അവരോടൊന്നുമില്ലാത്ത ഇഷ്ടം കളിക്കമ്പക്കാര്‍ക്ക് ഈ കളിക്കാരോടുണ്ട്.

പ്രകടനപരത

പ്രകടനപരത

കളി ജയിച്ചാല്‍ ഒരു അലര്‍ച്ച, ഓരോ ഷോട്ടിന് ശേഷവും വികാരതീവ്രമായ ഒരു പമ്പിംഗ് .. റൊണോള്‍ഡോയുടെയും കോലിയുടെടെയും പൊതുസ്വഭാവമാണത്.

വണ്‍മാന്‍ ഷോ

വണ്‍മാന്‍ ഷോ

ക്രിക്കറ്റ് വണ്‍മാന്‍ ഷോ നടത്താനുള്ള കളിയല്ല. പക്ഷേ ഇന്ത്യയുടെ സമീപ വിജയങ്ങള്‍ എടുത്തുനോക്കിയാല്‍ അതില്‍ കോലിയുടെ ഒറ്റയ്ക്കുള്ള പ്രകടനങ്ങളാണ് അധികവും. രൊണാള്‍ഡോയുടെ കാര്യമാണെങ്കില്‍ പറയേണ്ട. പന്ത് കാലില്‍ കിട്ടിയാല്‍ പിന്നെ മൈതാനത്തെ മറ്റ് കളിക്കാരെ നമ്മള്‍ മറന്നേ പോകും.

ലോക ഫുട്‌ബോളര്‍, ക്രിക്കറ്റര്‍

ലോക ഫുട്‌ബോളര്‍, ക്രിക്കറ്റര്‍

നിലവിലെ ലോക ഫുട്‌ബോളറാണ് 29 കാരനായ ക്രിസ്റ്റിയാനോ. ലോക ക്ര്ിക്കറ്റര്‍ എന്നൊരു പട്ടമുണ്ടെങ്കില്‍ അതിന് സര്‍വ്വാത്മനാ അര്‍ഹനാണ് ഈ ഫോമില്‍ വിരാട് കോലി.

ആര്‍ഭാടമില്ല

ആര്‍ഭാടമില്ല

പുറത്ത് എത്ര വലിയ സൂപ്പര്‍ സ്റ്റാറോ ആയിക്കോട്ടെ, കളിക്കളത്തില്‍ ആര്‍ഭാടം കാട്ടാറില്ല ഇരുവരും. സന്തോഷം വന്നാല്‍ ചിരിക്കുകയും സങ്കടം വന്നാല്‍ കരയുകയും ദേഷ്യം വന്നാല്‍ ചീത്ത വിളിക്കുകയും ചെയ്യും ഇരുവരും.

ദേഷ്യം മൂക്കിന്റെ തുമ്പത്താണ്

ദേഷ്യം മൂക്കിന്റെ തുമ്പത്താണ്

റൊണാള്‍ഡോയ്ക്കും കോലിക്കും മൂക്കിന്റെ തുമ്പത്താണ് ദേഷ്യം, ആരോടും കേറി ഉടക്കും. ദേഷ്യം വന്നാല്‍ പിന്നെ പിറുപിറുക്കലും കൈയ്യാങ്കളിയും വരെ നടക്കും.

ആത്മവിശ്വാസം

ആത്മവിശ്വാസം

എതിരാളി ആരുമായിക്കോട്ടെ, തങ്ങളുടെ കഴിവില്‍ ഇവര്‍ക്കുള്ള മതിപ്പും ആത്മവിശ്വാസവും കണ്ട് പഠിക്കേണ്ടതാണ്.

പെര്‍ഫോമര്‍

പെര്‍ഫോമര്‍

കളിക്കളത്തില്‍ തികഞ്ഞ പെര്‍ഫോര്‍മര്‍മാരാണ് ഇരുവരും. ഇവര്‍ കളത്തിലുണ്ടെങ്കില്‍ സ്വാഭാവികമായും ആളുകളുടെ ശ്രദ്ധ ഇവരിലേക്ക് തന്നെ പോകും.

യൂത്ത് ഐക്കണ്‍

യൂത്ത് ഐക്കണ്‍

ആരുടെ മുന്നിലും തലകുനിക്കാത്ത ആത്മവിശ്വാസമുള്ള യുവത്വത്തിന്റെ പ്രതീകമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വിരാട് കോലിയും.

Story first published: Saturday, April 5, 2014, 12:06 [IST]
Other articles published on Apr 5, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X