വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജാവായി യുവരാജ് തിരിച്ചുവരുമോ?

ഷാര്‍ജ: ഐ പി എല്‍ ഏഴിലെ രണ്ടാം മത്സരത്തിന് പ്രശസ്തമായ ഷാര്‍ജ സ്റ്റേഡിയം ഒരുങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഒരു ചോദ്യമേയുള്ളൂ, തിരിച്ചുകിട്ടുമോ ഞങ്ങളുടെ യുവരാജ് സിംഗിനെ. ട്വന്റി - 20 ലോകകപ്പിന്റെ ഫൈനലില്‍ ദുരന്ത കഥാപാത്രമായി മാറിയ യുവരാജ് സിംഗിനെയല്ല. സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന ലോക ക്ലാസ് ബൗളറെ ഒന്നിന് പുറകെ ആറ് സിക്‌സറുകള്‍ക്ക് പറത്തിയ സാക്ഷാല്‍ യുവരാജാവിനെ.

കിട്ടും എന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതിന് ചരിത്രത്തിന്റെ പിന്‍ബലവുമുണ്ട്. എപ്പോഴൊക്കെ യുവരാജിനെ എഴുതിത്തള്ളിയിട്ടുണ്ടോ അപ്പോഴൊക്കെ യുവി തിരിച്ചുവന്നിട്ടുണ്ട്. യുവരാജിനെ തള്ളിക്കളയുന്നതും പ്രകോപിപ്പിക്കുന്നതും ആര്‍ക്കും നന്നാകില്ല. പ്രത്യേകിച്ചും ബൗളര്‍മാര്‍ക്ക്. സംശയമുണ്ടെങ്കില്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫഌന്റോഫിനോട് ചോദിക്കൂ.

yuvraj-singh

2007 ലോകകപ്പിലെ പതിനെട്ടാം ഓവറിന്റെ അവസാന പന്തും കഴിഞ്ഞ് ഫഌന്റോഫ് യുവരാജുമായി ഒന്ന് കോര്‍ത്തു. സ്ലെഡ്ജിംഗും കഴിഞ്ഞ് ഇരുവരും പരസ്പരം നടന്നടുക്കുന്നത് കണ്ട് ക്യാപ്റ്റന്‍ ധോണിയും അംപയര്‍മാരും ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റി. ഫഌന്റോഫിനോടുള്ള ദേഷ്യം യുവരാജ് തീര്‍ത്തത് അടുത്ത ഓവര്‍ എറിയാനെത്തിയെ ബ്രോഡിനോടാണ്. ആറ് പന്തില്‍ ആറ് സിക്‌സര്‍. അന്നോളവും അതിന് ശേഷവും ട്വന്റി 20 ക്രിക്കറ്റ് കണ്ടിട്ടില്ല അതുപോലെ ഒരു ഓവര്‍.

ദില്ലി ഡെയര്‍ഡെവിള്‍സിനെതിരെയാണ് ബാംഗ്ലൂരിന്റെ ആദ്യത്തെ മത്സരം. ഇതാദ്യമായാണ് ബാംഗ്ലൂര്‍ ജേഴ്‌സിയില്‍ യുവി കളത്തിലിറങ്ങുന്നത്. ദില്ലിയുടെ ക്യാപ്റ്റന്‍ പീറ്റേഴ്‌സണ്‍ ബാംഗ്ലൂരിനെതിരെ കളിക്കുന്നില്ല. വിരാട് കോലി, ക്രിസ് ഗെയ്ല്‍, ഡിവില്ലിയേഴ്‌സ്, യുവി എന്നിവരടങ്ങിയ ബാംഗ്ലൂര്‍ തന്നെയാണ് ഐ പി എല്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തിലെ ഫേവറിറ്റ്‌സ്.

Story first published: Thursday, April 17, 2014, 12:32 [IST]
Other articles published on Apr 17, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X