തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അശ്ലീല ചിത്രം വില്‍പ്പന യുവാവ് അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: അശ്ലീല ചിത്രങ്ങളും വീഡിയോ കഌപ്പിംഗുകളും കമ്പ്യൂട്ടറില്‍ ശേഖരിച്ച് അവ കുട്ടികള്‍ക്കും മറ്റും പകര്‍ത്തി നല്‍കുന്നയാള്‍ അറസ്റ്റിലായി. ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം ഹൈസ്‌കൂളിന് മുന്‍വശത്ത് ഇന്റര്‍നെറ്റ് കട നടത്തി വന്ന ഗാന്ധിപുരം ജോണ്‍ നിവാസില്‍ അഭിലാഷ് (30)ആണ് ആന്റി പൈറസി സെല്ലിന്റെ പിടിയിലായത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അശ്ലീല ക്ളപ്പിംഗുകള്‍ പകര്‍ത്തി നല്‍കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ കഫേയിലെത്തുന്ന മറ്റു പലര്‍ക്കും ഇത്തരം ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തി നല്‍കിയിരുന്നു.

Crime

ആയിരം അശ്ലീല ക്ളിപ്പിംഗുകള്‍ ശേഖരിച്ചുവച്ചിരുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കും അഞ്ച് കാര്‍ഡ് റീഡറുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ ഡിവൈഎസ്പി എസ് റഫീക്ക്, സിഐ ഡികെ പൃഥ്വിരാജ്, എസ്‌ഐ അനൂപ് ആര്‍ ചന്ദ്രന്‍, എസ്‌ഐ മാരായ വിഷ്ണു പ്രസാദ്, അസീം, സിപിഒ ഷാന്‍, ശ്രീകാര്യം എസ്‌ഐ രാജേഷ് എന്നിവരാണ് അഭിലാഷിനെ പിടി കൂടിയത്.

Thiruvananthapuram
English summary
Man arrested for selling obscene clips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X