കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 വയസുള്ള ആയിഷ മുത്തശ്ശിയ്ക്ക് 161 മക്കളും ചെറുമക്കളും

  • By Meera Balan
Google Oneindia Malayalam News

റാസല്‍ഖൈമ: ഒരിടത്ത് ഒരു മുത്തശ്ശിയുണ്ട് . മുത്തശ്ശിയ്ക്ക് പ്രായം 100. അവര്‍ക്ക് മക്കളും ചെറുമക്കളുമായി 161 പേര്‍. ഇതെന്താ കഥ പറയുകയാണോ എന്നാകും ചോദിയ്ക്കുക. കഥയൊന്നും അല്ല കേട്ടോ ശരിയ്ക്കുമുള്ള ജീവിതമാണ്. റാസല്‍ഖൈമയിലെ അയിഷ അല്‍ ഹസ്ബിയാണ് ഈ കഥയല്ലാത്ത ജീവിത്തിലെ മുത്തശ്ശി.

പ്രായമേറിയ മുത്തശ്ശിമാരെയും മുത്തശ്ശന്‍മാരെയും പറ്റി ഒട്ടേറെ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ നൂറിലേറെ മക്കളും കൊച്ചുമക്കളും ഉള്ള കുടുംബ നാഥ എന്ന പേരിലാണ് ആയിഷ മുത്തശ്ശി പ്രശസ്തയാകുന്നത്. ഈ നൂറാം വയസിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇവര്‍ക്കില്ല.

Aisha

യുഎഇ ദേശീയ ദിനാഘോഷത്തില്‍ മുത്തശ്ശിയും മക്കളും അടങ്ങുന്ന സംഘം പ്രത്യേക വാഹന വ്യൂഹത്തില്‍ നഗരം ചുറ്റിയ ഇത്രയും വലിയ കുടുംബമുള്ള മുത്തശ്ശിയോട് സര്‍ക്കാരിനും ആദരമാണ്. നൂറാം വയസിലും ഈ ആരോഗ്യവും സൗന്ദര്യവുമൊക്കെ എങ്ങനെ കാത്ത് സൂക്ഷിയ്ക്കുന്നു എന്ന് ചോദിച്ചാല്‍ ജീവിത്തില്‍ ഇത് വരെ താന്‍ ഫാസ്റ്റ് ഫുഡ് കഴിച്ചിട്ടില്ലെന്നാണ് മുത്തശ്ശി പറയുക.

ഫാസ്റ്റ് ഫുഡ് ഒഴിവാക്കിയാല്‍ ആര്‍ക്കും ഇത് പോലെ ജീവിയ്ക്കാമെന്നും പറയുന്നു. ഇനി ആരോഗ്യത്തിന്റെ മറ്റ് ചില രഹസ്യങ്ങള്‍ കൂടി ആയിഷ മുത്തശ്ശി വെളിപ്പെടുത്തുന്നു. ഗോതമ്പ് ബ്രഡ്, ഈന്തപ്പഴം, മത്സ്യം, ശുദ്ധമായ തേന്‍ എന്നിവയൊക്കെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന്റെ രഹസ്യം.

English summary
100-year-old UAE woman has 161 kids and grand kids.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X