കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: പുതിയ അധ്യയന വര്‍ഷത്തില്‍ 11 സ്വകാര്യ സ്കൂളുകള്‍

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: പുതിയ അധ്യയന വര്‍ഷത്തില്‍ ദുബായില്‍ 11 സ്വകാര്യ സ്‌കൂളുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിയ്ക്കുന്നു. ഞായാറാഴ്ച സ്‌കൂള്‍ തുറന്നെങ്കിലും സെപ്റ്റംബര്‍ പകുതിയെടെയാവും പുതിയ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിയ്ക്കുക. 158 സ്‌കൂളുകളാണ് നിലവില്‍ ഇവിടെയുള്ളത്. ഇതിന് പുറമെയാണ് 11 പുതിയ സ്‌കൂളുകള്‍ കൂടി വരുന്നത്.

പതിനൊന്ന് സ്‌കൂളുകളില്‍ എട്ട് സ്‌കൂളുകള്‍ ബ്രിട്ടീഷ് കരിക്കുലമാണ്. രണ്ട് ഇന്ത്യന്‍ സ്‌കൂളുകളും പുതിയ സ്‌കൂളുകളുടെ പട്ടികയില്‍ ഉണ്ട്. ഇതിന് പുറമെ ആദ്യമായി ഒരു കനേഡിയന്‍ സ്‌കൂള്‍ തുറക്കുന്നുണ്ട്. സെപ്റ്റംബര്‍ പകുതിയോടെ സ്‌കൂളുകള്‍ സജീവമാകും.

970,000 വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ എത്തിയത്. 243,700 വിദ്യാര്‍ഥികളാണ് സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. പുതി സ്‌കൂളുകള്‍ വരുന്നതും വിവിധ സംസ്‌ക്കാരങ്ങള്‍ ഇടകലരുന്നതും വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടുള്ള താത്പര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇടയാക്കുമെന്ന് നോളഡ്ജ് ആന്റ് ഹ്യൂമന്‍ ഡിവലപ്‌മെന്റ് ഡ്ടര്‍ ജനറല്‍ ഡോ അബ്ദുള്ള അല്‍ കരാം പറഞ്ഞു.

ഇന്ത്യക്കാര്‍ ധാരാളമുള്ള എമിറേറ്റില്‍ രണ്ട് പുതിയ ഇന്ത്യന്‍ സ്കൂളുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത് പ്രവസാികള്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഞായറാഴ്ചയാണ് വേനലവധിയ്ക്ക് ശേഷം യുഎഇ യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്.

English summary
11 new private schools to open in new academic year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X