മസ്‌ക്കറ്റ്: മലയാളി ഒമാനില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. മസ്‌ക്കറ്റില്‍ മീന്‍ വില്‍പന നടത്തുന്ന മലയാളിയായ ജെഫേഴ്‌സണ്‍ ആണ് മര്‍ദ്ദനത്തിന് ഇരയായത്.
ദീര്‍ഘനേരത്തെ മീന്‍ വില്പന കഴിഞ്ഞ് അല്പ സമയം വിശ്രമത്തിനായി ചോദിച്ചപ്പോള്‍ മുതലാളിയുടെ ബന്ധുവാണ് ജെഫേഴ്‌സണെ അടിച്ചു അവശനാക്കിയത്. പുലര്‍ച്ചെ തുടങ്ങുന്ന മീന്‍ വില്പന സാധാരണ വൈകുന്നേരം ഏഴു മണിയോടെ അവസാനിപ്പിക്കാറാണ് പതിവ്.
അന്നത്തെ വില്പന കഴിഞ്ഞ് ജെഫേഴ്‌സണ്‍ പണി അവസാനിപ്പിച്ചു പോകാനിറങ്ങിയപ്പോള്‍ പുതിയ വിതരണത്തിനുള്ള മീനുകള്‍ എത്തി. അപ്പോള്‍ മുതലാളി വില്പന തുടരാന്‍ ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി ജോലി ചെയ്തു തളര്‍ന്നിരുന്ന ജെഫേഴ്‌സണ്‍ തന്നെ വിശ്രമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ കോപിഷ്ഠനായ മുതലാളിയുടെ ബന്ധു ജെഫേഴ്‌സണെ മര്‍ദ്ദിക്കുകയാണുണ്ടായത്.





















