Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കാമുകിയെ കൊന്നതിന് മലയാളിയ്ക്ക് വധശിക്ഷ

Posted by:
Published: Thursday, March 22, 2012, 10:34 [IST]

22 Singapore Malayali Death Sentence Aid0032
 

സിംഗപ്പൂര്‍: ഫിലിപ്പീന്‍കാരി കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് ബിജുകുമാര്‍ രമാദേവി നായര്‍ ഗോപിനാഥന്‍(36) സിംഗപ്പൂര്‍ കോടതി വധശിക്ഷ വിധിച്ചു. 2010 മാര്‍ച്ച് 15ന് ബെന്‍കുലന്‍ സ്ട്രീറ്റിലെ പിയോണി മാന്‍ഷനിലുള്ള മുറിയില്‍ റോസലിന്‍ റെയസ് പസ്‌കുവ(30) എന്ന യുവതി കുത്തേറ്റു മരിച്ച കേസാണിത്.

സിംഗപ്പൂരില്‍ ഷിപ്‌യാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഗോപിനാഥനെ കൊലപാതകം നടത്തതിന്റെ മൂന്നാം നാള്‍ പൊലീസ് പിടികൂടി.പെട്ടെന്നുള്ള മാനസിക വിക്ഷോഭത്താല്‍ താന്‍ പസ്‌കുവയെ കുത്തിയതായി ഗോപിനാഥന്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

പസ്‌കുവയുടെ മൊബൈല്‍ ഫോണും പണവും ഗോപിനാഥന്റെ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഡിഎന്‍എ തെളിവുകളും പ്രതിയ്ക്ക് എതിരായിരുന്നു.

കൊലപാതകം, മയക്കുമരുന്നിടപാട് എന്നീ കുറ്റങ്ങള്‍ക്ക് സിംഗപ്പൂരില്‍ വധശിക്ഷയാണ് നല്‍കുന്നത്.

English summary
A 36-year-old Indian man was on Wednesday sentenced to death by Singapore court for murdering his Filipina girlfriend in 2010
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Sunrisers: 16 / 2, 4.1 Overs