കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫീസ് അടച്ചില്ല:9വയസ്സുകാരന് മുറിയിലടച്ചു ശിക്ഷ

  • By Shabnam Aarif
Google Oneindia Malayalam News

മസ്‌ക്കറ്റ്: ട്യൂഷന്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ ഒമാനില്‍ മലയാളിയായ അഞ്ചാം ക്ലാസുകാരനെ മുറിയിലടച്ചു ശിക്ഷിച്ചതായി പരാതി. കാര്‍ത്തികേയന്‍ ഭാസ്‌ക്കര പിള്ള ആണ് തന്റെ മകന്‍ അജീഷ് കാര്‍ത്തികേയനോട് സ്‌കൂള്‍ അധികൃതര്‍ ചെയ്ത ക്രൂരതയെ കുറിച്ച് പരാതിപ്പെട്ടിരിക്കുന്നത്.

നിസ്വ എന്ന ഇന്ത്യന്‍ സ്‌കൂളില്‍ ഏപ്രില്‍ രണ്ടിനാണ് സംഭവം നടന്നത്. ഈ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജീഷ് കാര്‍ത്തികേയന്‍. രാവിലെ 7.30ന് ക്ലാസ് ആരംഭിച്ച സമയം മുതല്‍ ഉച്ചയ്ക്ക് 2.15ന് കാര്‍ത്തികേയന്‍ മകനെ കൂട്ടിക്കൊണ്ടു പോകാന്‍ വരുന്നതു വരെ സ്‌കൂള്‍ അധികൃതര്‍ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ പോലും അനുവദിക്കാതെ ഒരു മുറിയില്‍ ഇരുത്തുകയായിരുന്നു.

ഫീസ് അടക്കാത്ത മറ്റു രണ്ടു കുട്ടികളും അജീഷിനൊപ്പം ഉണ്ടായിരുന്നു. മകനു ലഭിച്ച ശിക്ഷയെ കുറിച്ച് അറിഞ്ഞ കാര്‍ത്തികേയന്‍ രാവിലെ ഒന്‍പതിനു മുമ്പു തന്നെ ഫീസ് അടച്ചെങ്കിലും ശിക്ഷാവിധി തുടരുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തത്.

തുടര്‍ച്ചയായി മൂത്രം പിടിച്ചിരിക്കേണ്ടി വന്നതിനാല്‍ അജീഷിന് മൂത്രാശയ അണുബാധയുണ്ടായതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റു 17 വിദ്യാര്‍ത്ഥികള്‍ക്കും ഇതേ രീതിയില്‍ ശിക്ഷ നല്‍കിയിട്ടുണ്ട് എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

English summary
The parent of a student of Indian School Nizwa has filed a complaint against the alleged 'corporal punishment' meted out to his nine-year-old son on April 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X