Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

4 വയസ്സുകാരന്‍ അച്ഛനെ വെടിവെച്ചു കൊന്നു

Posted by:
Published: Monday, April 23, 2012, 17:55 [IST]

 

സൗദി: നാലു വയസ്സുകാരന്‍ അബദ്ധത്തില്‍ വെച്ച വെടി അച്ഛന്റെ ജീവനെടുത്തു. സൗദിയിലാണ് സംഭവം. പിതാവിന്റെ തോക്കെടുത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വെടി വെച്ചപ്പോള്‍ അത് നേരെ അച്ഛന്റെ തലയ്ക്കു തന്നെ കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

കുട്ടി തോക്കെടുത്തു കളിക്കാന്‍ തുടങ്ങിയത് അച്ഛന്റെ ശ്രദ്ധയില്‍ പെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. സംഭവം അബദ്ധത്തിലാണെങ്കിലും സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊലയാളി എന്ന വിശേഷണം ഈ നാലു വയസ്സുകാരനു ലഭിച്ചിരിക്കുകയാണ്.

അതേ സമയം പിതാവ് പ്ലേസ്റ്റേഷന്‍ വാങ്ങി കൊടുക്കാത്തതില്‍ കപിതനായ കുട്ടി അച്ഛനെ വെടിവെച്ചു കൊല്ലുകയാണ് ഉണ്ടായത് എന്നൊരു റിപ്പോര്‍ട്ടും ഉണ്ടും. അച്ഛന്‍ വസ്ത്രമഴിച്ചു മാറ്റുന്നതിനിടയില്‍ കുട്ടി തോക്ക് കൈക്കലാക്കുകയും പിതാവിനെ വെടിവെക്കുകയും ആണുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.

പിതാവ് രാവിലെ പുറത്തു പോകുമ്പോള്‍ മകന്‍ തനിക്ക് പ്ലേസ്റ്റേഷന്‍ കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ അച്ഛന്റെ കൈയില്‍ പ്ലേസ്റ്റേഷന്‍ ഇല്ല എന്നറിഞ്ഞ് കുപിതനാവുകയും അച്ഛനെ വെടി വെക്കുകയും ആയിരുന്നത്രെ.

English summary
A Saudi man was killed after his four-year-old son accidentally shot him in the head while playing with his father’s gun at their house in the Gulf Kingdom.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.