Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആത്മഹത്യക്കെതിരെ പ്രവര്‍ത്തിച്ച്‌ ആത്മഹത്യ ചെയ്‌തു

Posted by:
Published: Tuesday, May 8, 2012, 11:56 [IST]

 

ദുബയ്‌: വര്‍ഷങ്ങളായി ആത്മഹത്യക്കെതിരെ പ്രവര്‍ത്തിക്കുകയും യും പ്രചാരണം നടത്തുകയും ചെയ്‌തിരുന്ന മലയാളി ആത്മഹത്യ ചെയ്‌തു. ദുബയിലാണ്‌ സംഭവം. മുപ്പത്തേഴു വര്‍ഷമായി ദുബയില്‍ എക്‌സറെ ടെക്‌നീഷ്യന്‍ സുഗതനാണ്‌(61) ആത്മഹത്യ ചെയ്‌തത്‌.

ഷാര്‍ജയില്‍ ജോലി നോക്കിയിരുന്ന സുഗതന്‍ വിവിധ ഇന്ത്യന്‍ സന്നദ്ധ സംഘടനകളുമായി സഹകരിച്ച്‌ ആത്മഹത്യക്കെതിരെ വിവിധ പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നു സുഗതന്‍.

ആത്മഹത്യയ്‌ക്ക്‌ പിന്നില്‍ എന്താണ്‌ കാരണം എന്ന്‌ വ്യക്തമല്ല. സാമ്പത്തിക പരാധീനതയാകാം എന്നാണ്‌ പ്രാഥമിക നിഗനം. ഏപ്രില്‍ 29ന്‌ ലീവെടുത്ത്‌ ഷാര്‍ജയില്‍ നിന്നും ഫുജൈറയിലേക്ക്‌ കാര്‍ ഓടിച്ചു പോയി എന്നാണ്‌ റിപ്പോര്‍ട്ട്‌.

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കയര്‍ വാങ്ങി പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌.

സുഗതന്റെ മൃതദേഹം ഷാര്‍ജയില്‍ തന്നെയാണ്‌ സംസ്‌കരിച്ചത്‌. സേവനം എന്ന സംഘടനയുടെ ഷാര്‍ദ യൂണിറ്റ്‌ സെക്രട്ടറിയായിരുന്നു ആമഹത്യ ചെയ്‌ത സുഗതന്‍. ഇദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്‌ ഇദ്ദേഹത്തെ യുഎഇയിലെ ഇന്ത്യന്‍ സമൂഹം ആദരിച്ചിരുന്നു.

English summary
A Malayalee social activist who propagated against suicide committed suicide.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter