Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഐഫോണ്‍ മോഷ്ടിച്ച പൊലീസുകാരന്‍ അകത്തായി

Posted by:
Published: Friday, May 4, 2012, 11:55 [IST]

Dubai Police Theft Iphone Arrest Fine Court
 

ദുബയ്‌: ഐഫോണ്‍ മോഷ്ടിച്ച പൊലീസുകാരന്‍ അകത്തായി. ദുബയ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയിലായിരിക്കെയാണ്‌ ഇയാള്‍ ഐഫോണ്‍ മോഷ്ടിച്ചത്‌. ആറുമാസത്തെ തടവാണ്‌ ഇയാള്‍ കോടതി വിധിച്ച ശിക്ഷ.

മോഷണകുറ്റത്തിനു പുറമെ ദുബയ്‌ പൊലീസിന്‌ അപമാനിച്ചതിനും കൂടിയാണ്‌ പൊലീസുകാരനെ കോടതി ശിക്ഷിച്ചത്‌. ഐഫോണിന്റെ വിലയായ 1,250 ദിര്‍ഹം പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്‌.

യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ സ്‌കാന്‍ ചെയ്യാന്‍ വച്ച ലഗേജില്‍ നിന്നും ആണ്‌ ഇയാള്‍ ഐഫോണ്‍ കട്ടെടുത്തത്‌. എയര്‍പോര്‍ട്ടില്‍ കളഞ്ഞു കിട്ടുന്ന സാധനങ്ങളുടെ ലിസ്‌റ്റ്‌ ഇടുമ്പോള്‍ ഐഫോണ്‍ ഒഴിവാക്കി വളരെ വിദഗ്‌ധമായാണ്‌ ഇയാള്‍ മോഷണം നടത്തിയത്‌.

രണ്ട്‌ സാംസംഗ്‌ മൊബൈലുകള്‍, നാല്‌ വാച്ചുകള്‍, ഒരു ഐഫോണ്‍ എന്നിവയാണ്‌ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ മറന്നു വച്ച നിലയില്‍ കണ്ടെത്തിയത്‌. എന്നാല്‍ ഇവയില്‍ ഐഫോണ്‍ ഒഴികെയുള്ള സാധനങ്ങള്‍ മാത്രം ലിസ്‌റ്റില്‍ രേഖപ്പെടുത്തുകയായിരുന്നു ഈ പൊലീസുകാരന്‍.

മോഷ്ടിച്ച ഐഫോണ്‍ ഇയാള്‍ പിന്നീട്‌ 1,250 ദിര്‍ഹത്തിന്‌ വില്‍ക്കുകയും ചെയ്‌തു. ഒരു നൈജീരിയക്കാരനായ യാത്രക്കാരന്‍ തന്റെ ഒരു സാംസംഗ്‌ ഫോണും ഐഫോണും എയര്‍പോര്‍ട്ടില്‍ വച്ചു മറന്നു പോയ കാര്യം ഫോണ്‍ ചെയ്‌ത്‌ അറിയിച്ചപ്പോഴാണ്‌ കള്ളി വെളിച്ചത്താകുന്നത്‌.

English summary
A policeman was jailed for six months for stealing an iPhone while he was on duty at Dubai International Airport.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter