Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കുടുംബങ്ങളുടെ പ്രിയ വിമാനം എമിറേറ്റ്‌സ്‌

Posted by:
Published: Monday, May 7, 2012, 16:14 [IST]

Family Plane Emirates Dubai Favourite Study
 

ദുബയ്‌: കുടുംബവും കുട്ടികളുമായി യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ എയര്‍ലൈന്‍ ദുബയ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ്‌ ആണെന്ന്‌ പഠന റിപ്പോര്‍ട്ട്‌. യുഎസ്‌ ന്യൂസ്‌ ട്രാവല്‍ നടത്തിയ സര്‍വ്വെയിലാണ്‌ കുടുംബങ്ങള്‍ യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്‌ എമിറേറ്റ്‌സ്‌ ആണെന്ന കണ്ടെത്തല്‍.

കുഞ്ഞുങ്ങളോടൊപ്പം ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വരുമ്പോള്‍ എമിറ്റ്‌സ്‌ വിമാനങ്ങളില്‍ പറക്കാനാണത്രെ കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടം. എയര്‍പോര്‍ട്ടിലൂടെ ഏറെ ദൂരം കുട്ടികളെയും എടുത്തു നടന്ന്‌ ക്ഷീണിക്കേണ്ട അവസ്ഥ ഒരിക്കലും എമിറേറ്റ്‌സിന്റെ യാത്രക്കാര്‍ക്ക്‌ ഉണ്ടാവില്ല. കുട്ടികളെ ഇരുത്തി ഉരുട്ടിക്കൊണ്ടു പോകാന്‍ സ്‌ട്രോളര്‍ നല്‍കുന്നുണ്ട്‌ എമിറേറ്റ്‌സ്‌.

കുട്ടികള്‍ക്ക്‌ കളിക്കാന്‍ പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിട്ടുണ്ട്‌ എമിറേറ്റ്‌സ്‌. എക്കണോമിക്‌ ക്ലാസ്‌ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും ഈ സൗകര്യം ഉണ്ടെന്നതാണ്‌ പ്രത്യേകത. ബിസിനസ്‌, ഫസ്റ്റ്‌ ക്ലാസ്‌ ടിക്കറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ പ്രത്യേകം ഗെയിമിങ്‌ സൗകര്യവും എമിറേറ്റ്‌സ്‌ ഒരുക്കിയിട്ടുണ്ട്‌.

അഞ്ചു വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യാനും എമിറേറ്റ്‌സ്‌ അനുവദിക്കുന്നുണ്ട്‌. ഈ കുട്ടികളെ പരിചരിക്കാനും ശ്രദ്ധിക്കാനും പ്രത്യേകം ആള്‍ക്കാരും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി ഇത്രയധികം സൗകര്യങ്ങളൊരുക്കുന്ന എമിറേറ്റ്‌സ്‌ കുടുംബങ്ങളുടെ പ്രിയപ്പെട്ട എയര്‍ലൈന്‍ ആയതില്‍ അത്ഭുമില്ല.

കുടുംബങ്ങളുടെ പ്രിയ എയര്‍ലൈന്‍സുകലില്‍ രണ്ടാാം സ്ഥാനം ബ്രിട്ടിഷ്‌ എയര്‍വെയ്‌സിനും മൂന്നാം സ്ഥാനം ലുഫ്‌താന്‍സയ്‌ക്കും ആണ്‌. ഗള്‍ഫ്‌ എയര്‍ നാലാം സ്ഥാനത്തും കന്‍രാസ്‌ അഞ്ചാം സ്ഥാനത്തും ഉണ്ട്‌.

English summary
The study, conducted by US News Travel, reveals that Dubai-based Emirates is right on top when it comes to traveling long-haul with little kids.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST