Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടയര്‍ കത്തിച്ചു:ഇന്ത്യക്കാരന്‍ കുവൈത്തില്‍ അകത്ത്‌

Posted by:
Published: Monday, May 7, 2012, 18:06 [IST]

 

മനാമ: ടയര്‍ കത്തിച്ചതിന്‌ ഇന്ത്യക്കാരനെ കുവൈത്തില്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. റാഹ്യയ്‌ക്കടുത്താണ്‌ സംഭവം നടന്നത്‌. ദശലക്ഷക്കണക്കിന്‌ ഉപയോഗശൂന്യമായ ടയറുകളാണ്‌ ഈ ഭാഗങ്ങളില്‍ കൂമ്പാരമാക്കിയിരിക്കുന്നത്‌.

ഈ ടയര്‍ കൂമ്പാരം പരിസ്ഥിതിക്ക്‌ ഭീഷണിയായിക്കൊണ്ട്‌ ദിനം പ്രതി വലുതായിക്കൊണ്ടിരിക്കുകയാണ്‌. ഇക്കാര്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനും ഇതിനു പരിഹാരം കാണാനും കുവൈത്തിലെ നിയമജ്ഞര്‍ യോഗം ചേരാനിരിക്കുകയാണ്‌.

ഈ കൂട്ടിയിട്ടിരിക്കുന്ന ടയറുകള്‍ തീപിടിച്ച്‌ കഴിഞ്ഞ മാസം വലിയ തീപിടുത്തമാണ്‌ പ്രദേശത്ത്‌ ഉണ്ടായത്‌. അതുപോലെ കഴിഞ്ഞ ആഴ്‌ചയില്‍ ഇവയ്‌ക്ക്‌ തീപിടിക്കുകയുണ്ടായി. ഇതോടെ അധികൃതര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

ടയര്‍ കത്തിക്കുക വഴി തീ പടര്‍ന്നു പിടിച്ച്‌ വലിയ അപകടങ്ങള്‍ക്ക്‌ കാരണമാകാനുള്ള സാധ്യത കണക്കിലെടുത്ത്‌ പ്രശ്‌നത്തിന്‌ പരിഹാരം കാണാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍.

അതേസമയം ടയര്‍ കത്തിച്ചു എന്ന കുറ്റത്തിന്‌ അറസ്റ്റിലായ ഇന്ത്യക്കാരന്‍ രണ്ട്‌ തീപിടുത്തത്തിലും തനിക്ക്‌ പങ്ക്‌ ഇല്ല എന്നാണ്‌ പൊലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌. ടയറുകളിലുള്ള ലോഹഭാഗം എടുത്ത്‌ വില്‍ക്കാനാണ്‌ താന്‍ ടയര്‍ കത്തിച്ചത്‌ എന്നാണ്‌ ഇയാള്‍ വാദിക്കുന്നത്‌.

English summary
Kuwait's police have arrested an Indian national for allegedly setting tyres ablaze near Rahya.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs