Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അബുദാബി തിരയുന്നയാള്‍ ഒമാനില്‍ മരിച്ച നിലയില്‍

Posted by:
Published: Wednesday, May 9, 2012, 18:19 [IST]

Oman Indian Abudhabi Police Case Arrest Suicide
 

മസ്‌ക്കറ്റ്‌: അബുദാബി പൊലീസ്‌ അന്വേഷിച്ചു കൊണ്ടിരുന്ന ഇന്ത്യക്കാരനെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒമാന്‍ പൊലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ആണ്‌ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ടിഎന്‍ ശ്രീനിവാസനെയാണ്‌ (54) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കഴിഞ്ഞ മാസം റ്റാന്‍സാനിയ വഴി ചെന്നൈയിലേക്ക്‌ പോകും വഴി മസ്‌ക്കറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇയാളെ തടഞ്ഞു വെക്കപ്പെട്ടിരുന്നു.

ഈ സംഭവത്തെ തുടര്‍ന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌ത്‌ മസ്‌ക്കറ്റിലെ ഖുറമിലുള്ള പൊലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മാറ്റിയത്‌. അബുദാബിയില്‍ ഇയാളുടെ പേരില്‍ പണം തട്ടിപ്പ്‌ കേസ്‌ നിലവിലുണ്ട്‌.

കേസുമായി ബന്ധപ്പെട്ട്‌ അബുദാബി പൊലീസ്‌ ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. സംഭവം കൊലപാതകമല്ല, മറിച്ച്‌ ആത്മഹത്യ തന്നെയാണ്‌ എന്നാണ്‌ പ്രാഥമിക നിഗമനം.

ഏപ്രില്‍ 26നാണത്രെ ശ്രീനിവാസന്‍ മരണപ്പെട്ടത്‌. എന്നാല്‍ മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസി മുഖാന്തിരം ഇയാളുടെ വീട്ടുകാര്‍ മരണത്തെ കുറിച്ച്‌ അറിയുന്നത്‌ മെയ്‌ അഞ്ചിനു മാത്രമാണ്‌.

ഇയാള്‍ കുറച്ചു നാള്‍ അബുദാബിയില്‍ ജോലി ചെയ്‌തിരുന്നതായി വിവരം ഉണ്ട്‌.

English summary
An Indian man wanted by Abu Dhabi Police hanged himself to death after he was held at the Muscat International Airport while on transit from Tanzania to Chennai.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL