Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

യുഎഇയില്‍ പെട്രോള്‍ വില കുറയും

Posted by:
Published: Tuesday, May 29, 2012, 12:03 [IST]

Uae Abu Dhabi Petrol Price Adnoc Petrol Pump
 

അബുദാബി: യുഎഇയില്‍ പെട്രോള്‍ വില കുറയാന്‍ സാധ്യത. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്‌) 74 പെട്രോള്‍ പമ്പുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്‌. ഷാര്‍ജ, അജ്‌മാന്‍, അം അല്‍ ക്വുവെയ്‌ന്‍, ഫുജെയ്‌റ, റാസല്‍ ഖൈമ എന്നീ എമിറേറ്റുകളിലായുള്ള പെട്രോള്‍ പമ്പുകള്‍ ആണിവ.

മറ്റു ജിസിസി രാജ്യങ്ങലിലെ പെട്രോള്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയിലെ പെട്രോള്‍ വില കൂടുതല്‍ ആണ്‌. ബാരല്‍ ക്രൂഡ്‌ ഓയിലിന്‌ 97.8 ഡോളര്‍ ആണ്‌ യുഎഇയിലെ വില.

യുഎഇയിലെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള എണ്ണയുടെ കാര്യങ്ങളുടെ നിയന്ത്രണവും വിതരണവും എല്ലാം നിര്‍വ്വഹിക്കുന്നത്‌ അഡ്‌നോക്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌, എമറാറ്റ്‌, എമിറേറ്റ്‌സ്‌ നാഷണല്‍ ഓയില്‍ കമ്പനി, അതിന്റെ സബ്‌സിഡിയറി കമ്പനിയായ എമിറേറ്റ്‌സ്‌ പെട്രോളിയം പ്രൊഡക്‌റ്റ്‌സ്‌ കമ്പനി എന്നിവയാണ്‌.

മറ്റു ജിസിസി രാജ്യങ്ങളിലെ പെട്രോള്‍ വിലയോടു ചേര്‍ന്നു പോകുന്ന വിധത്തിലാവണം യുഎഇയിലെയും പെട്രോള്‍ വില എന്നൊരു ആവശ്യം പരക്കെ ഉയര്‍ന്ന സാഹചര്യത്തില്‍ ആണ്‌ യുഎഇയില്‍ പെട്രോളിന്റെ വില കുറയ്‌ക്കാനുള്ള നീക്കം നടക്കുന്നത്‌.

English summary
Petrol prices in the UAE may decline following the Abu Dhabi National Oil Company's (Adnoc) decision to acquire 74 petrol pumps belonging to Emarat in Sharjah, Ajman, Umm Al Quwain, Fujairah and Ras Al Khaimah.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs
Final , Eden Gardens, Kolkata
Match starts at 08:00 pm IST