Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇറാന്റെ ഭീഷണിയെ ബഹ്‌റൈന്‍ അപലപിച്ചു

Posted by:
Published: Tuesday, June 19, 2012, 12:51 [IST]

Bahrain Iran Provocative Statement Condemn Gcc
 

മനാമ: മണിക്കൂറുകള്‍ക്കുള്ളില്‍ ബഹ്‌റൈന്‍ ഇറാന്റെ നിയന്ത്രണത്തിലാവും എന്ന തരത്തിലുള്ള ഇറാനിയന്‍ ഉദ്യേഗസ്ഥരുടെ അഭിപ്രായപ്രകടത്തെ മനാമ തള്ളിക്കളഞ്ഞു. ഫ്രാന്‍സിലെ മുന്‍ ഇറാനിയന്‍ അംബാസിഡറായ സാദിഖ്‌ ഖറാസിയാണ്‌ ബഹ്‌റൈനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്‌.

സാദിഖ്‌ ഖറാസിയുടെ പ്രസ്‌താവനയെ ശക്തമായി അപലപിക്കുന്നു എന്നാണ്‌ ജിസിസി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഹമദ്‌ അല്‍ അമര്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്‌.

ഇത്‌ ഇറാനും ബഹ്‌റൈനും ഇടയ്‌ക്ക്‌ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ക്ക്‌ ഇത്തരം പ്രസ്‌താവനകള്‍ തടസ്സമായി മാറും. പ്രകോപനങ്ങള്‍ക്ക്‌ കാരണമാവും. ഇറാന്റെ ചില ഉദ്യോഗസ്ഥര്‍ക്കിടയില്‍ ബഹറൈനും സൗദിക്കും മേലുള്ള ശത്രുതയെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഹമദ്‌ അഭിപ്രായപ്പെട്ടു.

ബഹ്‌റൈന്‍ അധീനപ്പെടുത്തുക എന്നത്‌ ഇറാനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പം ആണ്‌ എന്നാണ്‌ ശനിയാഴ്‌ച ഖറാസി അഭിപ്രായപ്പെട്ടിരുന്നത്‌.

ഇത്തരം ശത്രുതാപരമായ പ്രസ്‌താവനകള്‍ ഇറക്കാതെ ഇറാന്റെ ഉദ്യോഗസ്ഥര്‍ സ്വന്തം രാജ്യത്തെ ആഭ്യന്തര കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്നാണ്‌ അല്‍ അമര്‍ പറഞ്ഞത്‌.

English summary
Manama has slammed an Iranian official's remarks that his country could take control of Bahrain within hours.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs