ദുബയ്: സ്വിമ്മിങ് പൂളില്‍ വീണ് മുങ്ങി മരിച്ച മലയാളി ബാലന്റെ മൃതദേഹം വ്യാഴാഴ്‌ച ദുബയില്‍ അടക്കം ചെയ്യും. സഹപാഠിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഒന്‍പത് വയസ്സുകാരന്‍ ബോണി ജോസഫ് ജൂനിയറിനോട് വിധി ക്രൂരത കാണിച്ചത്.
ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കളിക്കിടെ സ്വിമ്മിങ് പൂളിലേക്ക് വീണ പാവയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോണി മരിച്ചത്.
കുട്ടിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോവേണ്ടതില്ല എന്നും ദുബയില്‍ തന്നെ അടക്കിയാല്‍ മതി എന്നും കുട്ടിയുടെ രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ജബല്‍ അലിയിലെ സെമിത്തേരിയിലാണ് ബോണിയെ അടക്കം ചെയ്യുന്നത്.
എറണാകുളം സ്വദേശികളാണ് മരിച്ച ബോണി ജോസഫ് ജൂനിയറും കുടുംബവും. പിതാവ് ജോസഫും മാതാവ് അനീഷയും ആണ്. ഏക സഹോദരി ഏയ്‌ഞ്ചലീന നഴ്‌സറി വിദ്യാര്‍ത്ഥിനിയാണ്.
അല്‍ വാര്‍ഖയിലെ അവര്‍ ഓണ്‍ ഹൈ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ബോണി ജോസഫ് ജൂനിയര്‍.





















