Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ദുബയ്‌ സമ്മര്‍ സര്‍പ്രൈസിന്‌ തുടക്കം

Posted by:
Published: Thursday, June 14, 2012, 11:10 [IST]

Dubai Summer Surprise 2012 Edutainment Park Expatriate
 

ദുബയ്‌: ദുബയ്‌ സമ്മര്‍ സര്‍പ്രൈസ്‌ 2012ന്‌ വ്യാഴാഴ്‌ച മുതല്‍ തുടക്കം. ലേസര്‍ വര്‍ക്കുകള്‍, അക്രോബാറ്റ്‌ ഷോകള്‍, പരേഡുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഉണ്ടാവും ദുബയ്‌ സമ്മര്‍ സര്‍പ്രൈസിന്‌. മിഡില്‍ ഈസ്റ്റിലെ ദുബയ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ എഡ്യുറ്റെയ്‌ന്‍മെന്റ്‌ തീം പാര്‍ക്കുകളില്‍ ഒന്നായ മൊദേഷ്‌ വേള്‍ഡില്‍ ആണ്‌ ദുബയ്‌ സമ്മര്‍ സര്‍പ്രൈസ്‌ അരങ്ങേറുന്നത്‌.

വ്യാഴാഴ്‌ച വൈകീട്ട്‌ ഏഴു മണിക്ക്‌ മൊദേഷ്‌ വേള്‍ഡില്‍ സമ്മര്‍ സര്‍പ്രൈസ്‌ 2012ന്റെ ഉദ്‌ഘാടന പരിപാടികള്‍ ആരംഭിക്കും. ശനിയാഴ്‌ച മുതല്‍ ബുധനാഴ്‌ച വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ മൊദേഷ്‌ വേള്‍ഡ്‌ തുറന്നിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.

പതിനഞ്ചാമത്‌ ദുബയ്‌ സമ്മര്‍ സര്‍പ്രൈസ്‌ ആണ്‌ ഇത്തവണ അരങ്ങേറാന്‍ പോകുന്നത്‌. ദുബയിലെ കുടുംബങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ആഘോഷം ആണ്‌ ദുബയ്‌ സമ്മര്‍ സര്‍പ്രൈസ്‌.

ദുബയ്‌കാരെ സംബന്ധിച്ചിടത്തോളം ദുബയ്‌ ഷോപ്പിങ്‌ ഫെസ്റ്റിവല്‍ പോലെ തന്നെ പ്രധാനമാണ്‌ ദുബയ്‌ സമ്മര്‍ സര്‍പ്രൈസും. ഉദ്‌ഘാടത്തോട്‌ അനുബന്ധിച്ച്‌ ഡിഎസ്‌എസ്‌ മെഗാ റാഫ്‌ള്‍ ഡ്രോ ഉണ്ടാകും. ഈ ഭാഗ്യ നറുക്കെടുപ്പില്‍ വിജയിക്കുന്നയാള്‍ക്ക്‌ ഒരു നിസ്സാന്‍ പട്രോളും 150, 000 ദിര്‍ഹവും സമ്മാനമായി ലഭിക്കും.

English summary
Dubai Summer Surprises 2012 will open on Thursday with laser works, acrobat shows, parades and other events at Modhesh World, one of the largest indoor edutainment theme parks in the Middle East at Dubai World Trade Centre.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter