Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വീട്ടുടമസ്ഥയുടെ ചായയില്‍ മൂത്രം ചേര്‍ത്തു നല്‍കി

Posted by:
Published: Friday, June 22, 2012, 15:17 [IST]

 

ദുബയ്‌: വീട്ടുടമസ്ഥയുടെ ചായയില്‍ മൂത്രം ചേര്‍ത്തു നല്‍കിയ വീട്ടു ജോലിക്കാരിയെ ദുബയ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വീട്ടുടമസ്ഥ തന്നോട്‌ നല്ല രീതിയില്‍ പെരുമാറാനാണത്രെ ചായയില്‍ മൂത്രം ചേര്‍ത്ത്‌ നല്‍കിയത്‌.

വീട്ടുടമസ്ഥയുടെ ചായയില്‍ മൂത്രം ചേര്‍ത്തതിനു പുറമെ, അവര്‍ കുളിക്കുന്ന വെള്ളത്തിലും മൂത്രം ചേര്‍ത്തുവത്രെ ആ ഏഷ്യക്കാരിയായ ജോലിക്കാരി. വീട്ടുടമസ്ഥയുടെ പ്രീതി സമ്പാദിക്കാനായി ഒരു സുഹൃത്തിന്റെ ഊപദേശ പ്രകാരം ആണത്രെ ഈ കടുംങ്കൈയ്‌ക്ക്‌ ഇവര്‍ തയ്യാറായത്‌.

കുറ്റം ഇവര്‍ പൊലീസില്‍ ഏറ്റു പറഞ്ഞിട്ടുണ്ട്‌. വീട്ടുടമ എപ്പോഴും തന്നെ വഴക്കു പറയുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന കാരണം ഇവരെ തന്നോടു നല്ല രീതിയില്‍ സംസാരിപ്പിക്കാനാണ്‌ ഈ മൂത്ര പ്രയോഗം നടത്തിയത്‌.

ഒരു നിശ്ചിത കാലയളവു വരെ ഈ മൂത്ര പ്രയോഗം തുടരാനായിരുന്നത്രെ സുഹൃത്തിന്റെ ഉപദേശം. ഒരു മാസക്കാലത്തില്‍ ഏഴു തവണ ഇങ്ങനെ ചായയിലും കുളിക്കാനുള്ള വെള്ളത്തിലും മൂത്രം ചേര്‍ത്തു നല്‍കിയിട്ടുണ്ട്‌ എന്ന്‌ ഇവര്‍ പൊലീസില്‍ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്‌.

English summary
Dubai police arrested an Asian housemaid accused of mixing her urine with tea she prepared for her female employer so she would treat her nicely.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Match starts at 08:00 pm IST