Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പ്രവാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളി

Written by: അഭിരാം പ്രദീപ്
Published: Thursday, June 28, 2012, 12:35 [IST]

Nri Organizations Protest Against Servicetax 3
 

കേന്ദ്രസര്‍ക്കാറിന്റെ നികുതി പരിഷ്‌കരണം വഴി നേട്ടമുണ്ടാക്കാന്‍ പോകുന്നത് കള്ളപണക്കാരും ഹവാല ബിസിനസ്സുകാരുമാണ്. നാടിനെ സ്‌നേഹിക്കുന്ന പ്രവാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണിത്. ഭാരതത്തിന്റെ സാമ്പത്തിക സുരക്ഷയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസികള്‍ ചെയ്യുന്ന സേവനം ചെറുതല്ല. അതെല്ലാം വിസ്മരിച്ചുകൊണ്ടുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. അതല്ലെങ്കില്‍ ജനകീയ പിന്തുണയോടെ ശക്തമായ പ്രക്ഷോഭത്തിന് നാഷണല്‍ പ്രവാസി ലീഗ് നേതൃത്വം നല്‍കും. വണ്‍ ഇന്ത്യയോട് സംസാരിക്കവെ നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹമ്മദും ജനറല്‍ സെക്രട്ടറി സാദു റസാഖും അറിയിച്ചു.

ഇത് പ്രവാസികള്‍ക്കുവേണ്ടി മാത്രമുള്ള സമരമല്ല. പ്രവാസികളുടെ പണത്തിന്റെ ഗുണഭോക്താക്കളാകുന്നത് ഈ സമൂഹം കൂടിയാണ്. ബാങ്കിനെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ലഭിക്കുന്ന പണത്തിന്റെ സിംഹഭാഗവും പ്രവാസികളുടെ നിക്ഷേപത്തില്‍ നിന്നുമാണ് കിട്ടുന്നത്. അതുകൊണ്ടു തന്നെ പ്രവാസി നിക്ഷേപത്തില്‍ ഉണ്ടാകാവുന്ന വന്‍ ഇടിവ് ഭാരതത്തിന്റെ സാമ്പത്തിക അവസ്ഥയെ ബാധിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ ഇത്തരം നീതി നിഷേധത്തിനെതിരേ ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭം ആരംഭിക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകും. ഈ വിധത്തിലുള്ള ജനവിരുദ്ധ നീക്കങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.

അടുത്ത പേജില്‍ വായിക്കുക

കടുത്ത വഞ്ചന: പ്രവാസി ഫോറം

English summary
There is no justifications to levy this tax on the money of the hard working Indians working all over the world, Says NRI organizations
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST