കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജ്‌റ കലണ്ടറും അറബി ഭാഷയും നിര്‍ബന്ധം

  • By Shabnam Aarif
Google Oneindia Malayalam News

Calender
മനാമ: സൗദിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനി മുതല്‍ ഹിജ്‌റ വര്‍ഷം (ഇസ്ലാമിക്‌) കലണ്ടറും, അറബി ഭാഷയും നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന്‌ സൗദിയുടെ യുവരാജാവ്‌ ആവശ്യപ്പെട്ടു.

എല്ലായിടത്തും, പ്രത്യേകിച്ച്‌ കമ്പനികളിലും ഓഫീസുകളിലും ആശയവിനിമയത്തിന്‌ നിര്‍ബന്ധമായും അറബി ഭാഷ തന്നെ ഉപയോഗപ്പെത്തണം എന്നും നയീഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സഊദ്‌ ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ ശക്തമായ നിര്‍ദ്ദേശം ഉണ്ടായിട്ടും ഇപ്പോഴും സൗദിയിലെ പല ഓഫീസുകളിലെയും, കമ്പനികളിലെയും റിസപ്‌ഷനുകളിലും മറ്റും ഇപ്പോഴും ഇംഗ്ലീഷ്‌ ഭാഷ തന്നെയാണ്‌ ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്നത്‌ എന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ ഇവ നടപ്പിലാക്കുന്ന കാര്യം കൂടുതല്‍ കര്‍ശനമാക്കാന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും തീരുമാനം ഉണ്ടായത്‌.

ഇസ്ലാമിക്‌ കലണ്ടര്‍ ഉപയോഗപ്പെടുത്തുന്നത്‌ ഇസ്ലാമിന്റെ ചരിത്രം കാത്തു സൂക്ഷിക്കുന്നതിനും, ആശയവിനിമയം അറബിയിലാക്കുന്നത്‌ അറബി ഭാഷയെ കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അഭിമാനം ഉയര്‍ത്തുന്നതിനും സഹായിക്കും എന്നാണ്‌ രാജകുമാരന്‍ വിശദീകരിച്ചത്‌.

എന്നാല്‍ അത്യാവശ്യം വേണ്ടിടങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌. പക്ഷേ കൂടെ തന്നെ തത്തുല്യ ഇസ്ലാമിക്‌ കലണ്ടര്‍ പ്രകാരം ഉള്ള തീയതിയും ചേര്‍ത്തിരിക്കണം എന്ന നിബന്ധയുണ്ട്‌ എന്നു മാത്രം.

English summary
Saudi Arabia's crown prince, deputy premier and interior minister has told all government and private agencies to use the Hijri (Islamic) calendar and Arabic language in official dealings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X