ഷാര്‍ജ: ഷാര്‍ജയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മലയാളികലുടെ സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ഷാര്‍ജയിലെ റോളയിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്‌ച വൈകീട്ട് നാലോടെയാണ് തീപിടുത്തം ഉണ്ടായത്.
ഹെഡ് പോസ്‌റ്റോഫീസിനടുത്ത് ഗേറ്റ് ബില്‍ഡിങ്ങിലാണ് സംഭവം. തീപിടുത്തം തുടങ്ങുന്നത് ഗാരുല്‍ റുഖിയ എന്ന ബുക് സ്റ്റോളില്‍ നിന്നും ആണ്. തൃശൂര്‍ പാവറട്ടി സ്വദേശി ഷെരീഫിന്റേതാണ് ഈ ബുക് സ്റ്റോള്‍.
ബുക് സ്റ്റോളില്‍ നിന്നും സമീപത്തുണ്ടായിരുന്ന ഷോപ്പുകളിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. മഞ്ചേരി സ്വദേശി അബ്ദുല്‍ ലത്തീഫ് നടത്തുന്ന സ്റ്റുഡിയോ, മലപ്പുറം സ്വദേശി അസീസിന്റെ ഹൈഫ ഗ്ലാസ് സ്റ്റോര്‍ എന്നിവയിലേക്കാണ് തീ പടര്‍ന്നു പിടിച്ചത്.
ഇവയില്‍ ബുക് സ്റ്റോള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. മറ്റു ഷോപ്പുകള്‍ക്ക് ഭാഗികമായി കേടുപാടു സംഭവിച്ചു. മലയാളികളുടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് ഈ തീപിടുത്തം ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്‌ചകളില്‍ ഉച്ചയ്‌ക്ക് ശേഷം മാത്രമാണ് ഇവിടെ ഷോപ്പുകള്‍ തുറക്കുക. അങ്ങനെ പതിവു പോലെ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം ബുക് സ്റ്റോള്‍ തുറന്നപ്പോള്‍ അകത്തു നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു.





























