Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വെള്ളം പാഴാക്കിയാല്‍ ഷാര്‍ജയില്‍ പിഴ

Posted by:
Published: Tuesday, June 12, 2012, 18:36 [IST]

 

ഷാര്‍ജ: വെള്ളം പാഴാക്കിയാല്‍ ഇനി ഷാര്‍ജയില്‍ പണി കിട്ടും. അനധികൃത കാര്‍ വാഷര്‍ഡമാരുടെ അടുത്ത്‌ നിന്നും കാര്‍ കഴുകിയാലും, വെള്ളം റോഡിലാകെ ഒഴുക്കി വിട്ടാലും ഇനി ഷാര്‍ജയില്‍ കാര്‍ ഡ്രൈവര്‍മാര്‍ പിഴയൊടുക്കേണ്ടി വരും.

റോഡില്‍ വെള്ളം ഒഴുക്കി വിടുന്നതിനെതിരെ ഷാര്‍ജ മുനിസിപ്പാലിറ്റി ഒരു ക്യാമ്പെയ്‌ന്‍ തന്നെ ലോഞ്ച്‌ ചെയ്‌തിട്ടുണ്ട്‌. വില്ലകളുടെയും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെയും മുന്‍വശത്ത്‌ വെള്ളം ഒഴുകി റോഡില്‍ എത്തുന്നത്‌ ഒരു പതിവു സംഭവമായ സാഹചര്യത്തില്‍ ആണിത്‌.

റോഡരികിലും മറ്റും കാറുകള്‍ കഴുകി വെള്ളം പാഴാക്കുന്നതു വഴി സാമ്പത്തിക നഷ്ടം മാത്രമല്ല, മറിച്ച്‌ എമിറേറ്റിന്റെ ഇമേജിനെ തന്നെ ഇതു പ്രതികൂലമായി ബാധിക്കും എന്നാണ്‌ ഷാര്‍ജ മുനിസിപ്പാലിറ്റി ഡയരക്‌റ്റര്‍ അഭിപ്രായപ്പെട്ടത്‌.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന കാര്‍ വാഷര്‍മാരില്‍ നിന്നും കാര്‍ കഴുകുന്നവര്‍ 250 ദിര്‍ഹം പിഴയായി അടക്കേണ്ടി വരും. അതുപോലെ വീടുകളില്‍ നിന്നും റോഡിലേക്ക്‌ വെള്ളം ഒലിച്ചിറങ്ങിയാല്‍ 500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.

അതുപോലെ അനധികൃതമായി ആളുകളെ ജോലിക്ക്‌ വെക്കുന്നതിനെതിരെയും കര്‍സന നടപടികള്‍ കൊണ്ടു വരും എന്ന്‌ മുനിസിപ്പാലിറ്റി അറിയിച്ചു.

English summary
Motorists and residents will now be fined for using the services of illegal car washers and for spilling water on to streets.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI