Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അബുമൂസ:അമേരിക്കയുടെ പിന്തുണ യുഎഇയ്‌ക്ക്‌

Posted by:
Published: Thursday, June 28, 2012, 17:09 [IST]

Uae America Iran Dispute Abu Mousa Island Conquer
 

വാഷിങ്‌ടണ്‍: മൂന്നു ദ്വീപുകളെ ചൊല്ലി യുഎഇയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അമേരിക്കയുടെ പിന്തുണ യുഎഇയ്‌ക്ക്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്‌ ഒബാമ അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സയ്‌ദ്‌ അല്‍ നഹ്‌യാനുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

യുഎഇയുടെ മൂന്ന്‌ ദ്വീപുകള്‍ വര്‍ഷങ്ങളായി ഇറാന്‍ അധിനിവേശപ്പെടുത്തിയിരിക്കുകയാണ്‌. ഇതില്‍ അബി മൂസ ദ്വീപിലേക്ക്‌ ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നജാദ്‌ നടത്തിയ സന്ദര്‍ശനം ആണ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലിന്റെ അകലം കൂട്ടിയത്‌.

വര്‍ഷങ്ങളായി യുഎഇയും ഇറാനും ഇടയില്‍ നിലനിന്നിരുന്ന ശീതസമരം നജാദിന്റെ ഈ അബു മൂസ സന്ദര്‍ശനത്തോടെ മറനീക്കി പുറത്തു വന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ കാര്യക്ഷമമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആയിരുന്നു നജാദിന്റെ ഭാഗത്തു നിന്നും അപ്രതീക്ഷിത നീക്കം ഉണ്ടായത്‌.

വൈറ്റ്‌ ഹൗസില്‍ വെച്ചായിരുന്നു ഒബാമയുടെയും അബുദാബി കിരീടാവകാശിയുടെയും കൂടിക്കാഴ്‌ച നടന്നത്‌. ഇറാന്‍ അധിനിവേശപ്പെടുത്തിയിരിക്കുന്ന യുഎഇ ദ്വീപുകളായ അബു മൂസ, ഗ്രേറ്റര്‍, ലെസ്സര്‍ തമ്പ്‌ ദ്വീപുകള്‍ എന്നിവയുടെ അവകാശ തര്‍ക്കം എത്രയും പെട്ടെന്ന്‌ സമാധാനപൂര്‍ണ്ണമായ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന്‌ ഇരുവരും കൂടിക്കാഴ്‌ചയില്‍ അഭിപ്രായപ്പെട്ടു.

English summary
The US on Wednesday backed the UAE over the three UAE islands occupied by Iran, as President Barack Obama met General Shaikh Mohammed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Himachal Pradesh Cricket Association Stadium, Dharmasala
Mumbai Indians: 45 / 2, 5.2 Overs
1st Test , Lord's Cricket Ground, St John's Wood
England: 18 / 0, 4 Overs
IPL, M Chinnaswamy Stadium, Bangalore
Match starts at 08:00 pm IST