Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിസ ഏജന്റുമാര്‍ മുങ്ങി;തൊഴിലാളികള്‍ ദുരിതത്തില്‍

Posted by:
Published: Friday, July 6, 2012, 11:58 [IST]

 

ദുബയ്‌: വിസ ഏജന്റുമാരുടെ ചതിയില്‍ അകപ്പെട്ട്‌ പാസ്‌പോര്‍ട്ട്‌ നഷ്ടപ്പെട്ട്‌ 20 തൊഴിലാളികള്‍ ദുരിതത്തില്‍. ദുബയിലാണ്‌ സംഭവം. വിവിധ സ്‌പോണ്‍സര്‍മാരുടെ വിസകളില്‍ അഞ്ചു മാസങ്ങള്‍ക്കു മുമ്പ്‌ ദുബയില്‍ എത്തിയ ബംഗ്ലാദേശ്‌ തൊഴിലാളികള്‍ക്കാണ്‌ ഈ കഷ്ടകാലം.

ദുബയിലെ കനത്ത ചൂടില്‍ തല ചായ്‌ക്കാന്‍ പോലും ഒരു ഇടമില്ലാതെ ദേരയിലെ വഴിയോരത്തുള്ള ഈന്തപ്പന തണലില്‍ അഭയം തേടിയിരിക്കുകയാണ്‌ ഇവര്‍. നാട്ടില്‍ നിന്നും വിസയ്‌ക്കു വേണ്ടി ഇവരില്‍ നിന്നും വന്‍ തുക ഈടാക്കിയ ഏജന്റുമാര്‍ ഇവര്‍ ദുബയില്‍ എത്തിയപ്പോള്‍ പാസ്‌പോര്‍ട്ട്‌ കൈക്കലാക്കി കടന്നു കളയുകയായിരുന്നു.

ക്ലീനിങ്‌ കമ്പനികള്‍ ഉള്‍പ്പെടെയുള്ള നാല്‌ സ്ഥാപനങ്ങലുടെ വിസയിലാണ്‌ ഇവര്‍ ദുബയില്‍ എത്തിയിരിക്കുന്നത്‌. വിസയ്‌ക്കു വേണ്ടി ഓരോരുത്തരും നാലര ലക്ഷത്തോളം രൂപ വീതം ഏജന്റുമാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

800 ദിര്‍ഹം ശമ്പളം, കമ്പനി വക താമസം, എട്ട്‌ മണിക്കൂര്‍ ജോലി, രണ്ട്‌ മണിക്കൂര്‍ ഓവര്‍ ടൈം, എന്നിങ്ങനെയുള്ള മോഹന വാഗ്‌ദാനങ്ങള്‍ നല്‍കിയാണ്‌ ഇവരെ ദുബയില്‍ എത്തിച്ചിരിക്കുന്നത്‌. ഇവരെ സ്വീകരിക്കുന്നതിന്‌ കമ്പനി പ്രതിനിധികള്‍ എത്തി എങ്കിലും പാസ്‌പോര്‍ട്ട്‌ കൈക്കാലാക്കി മുങ്ങുകയായിരുന്നു.

ഓരോ നേരത്തെ ഭക്ഷണത്തിനു കുടിവെള്ളത്തിനും പോലും വഴിയില്ലാതെ കഷ്ടപ്പെടുകയാണ്‌ ഇവര്‍ ഇപ്പോള്‍. പാസ്‌പോര്‍ട്ടും പണവുമില്ലാതെ നാട്ടിലേക്ക്‌ തിരിച്ചു പോകാനുമാകാത്ത അവസ്ഥയിലാണ്‌ ഇപ്പോള്‍ ഇവര്‍.

English summary
20 Bangladesh labourers are cheated by visa agents by abandoning them after taking their money and passports.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Kolkata Knight Riders: 52 / 2, 9 Overs
1st Test , Lord's Cricket Ground, St John's Wood
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs