സൗദിയില്‍ ആണുങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഒരു നഗരം വരുന്നു. ശരിയത്ത് നിയമങ്ങള്‍ക്കനുസരിച്ചു തന്നെ സ്ത്രീകളെ കര്‍മപഥത്തിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ നഗരത്തില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്തതുകൊണ്ടു തന്നെ കര്‍ശനമായ ഇസ്ലാമിക് നിയമങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ലാതാകും. ശരിയത്ത് നിയമങ്ങള്‍ ജോലി ചെയ്യുന്നത് വിലക്കുന്നില്ലെങ്കിലും മൊത്തം ജീവനക്കാരില്‍ വെറും 15 ശതമാനം പേര്‍ മാത്രമാണ് സ്ത്രീകള്‍.
രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തവും ഒഴിച്ചുകൂടാനാവാത്തതാണെന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗം തന്നെയാണ് ഈ നഗരം.
പുതിയ നഗരത്തില്‍ ബിസിനസ് നടത്തുന്നതും ജോലി ചെയ്യുന്നതും താമസിക്കുന്നവരും കസ്റ്റമേഴ്‌സും എല്ലാം സ്ത്രീകളായിരിക്കും. 2015ലെ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുമെന്ന് അബ്ദുള്ളാ രാജാവ് ഈയിടെ പ്രഖ്യാപിച്ചിരുന്നു.
കുറ്റകൃത്യങ്ങള്‍, രാഷ്ട്രീയം, സാമ്പത്തികം, ലൈംഗികം, ഭക്ഷണം, പ്രാര്‍ത്ഥന, ഉപവാസം, വൃത്തി തുടങ്ങിയ ഒട്ടേറെ കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഇസ്ലാമിക നിയമസംഹിതയാണ് ശരിയത്ത്. മുസ്ലീം രാജ്യങ്ങള്‍ ശരിയത്ത് നിയമങ്ങള്‍ക്കനുസരിച്ചാണ് വിവിധ കുറ്റങ്ങളില്‍ ശിക്ഷ വിധിക്കുന്നത്.
വനിതകള്‍ക്കുവേണ്ടി ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.





























