Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബസ്സുകളില്‍ വൈഫൈ സംവിധാനം!

Posted by:
Published: Tuesday, September 18, 2012, 17:29 [IST]

 

ദുബയ്‌: ദുബയ്‌ - അബുദാബി റൂട്ടിലോടുന്ന ബസ്സുകളില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ആരംഭിച്ച വൈഫൈ സംവിധാനം കൂടുതല്‍ ബസ്സുകളിലേക്ക്‌ വ്യാപിപ്പിച്ചിരിക്കുന്നു. 2013 വര്‍ഷാരംഭത്തോടെ ഈ റൂട്ടിലെ എല്ലാ ഇന്റര്‍സിറ്റി ബസ്സുകളിലും വൈഫൈ സംവിധാനം ഒരുക്കാനാണ്‌ അധികൃതരുടെ പദ്ധതി.

ദുബയ്‌-അബുദാബി റൂട്ടിലെ അഞ്ച്‌ ബസ്സുകളിലാണ്‌ ഇപ്പോള്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ആദ്യം ഒരൊറ്റ ബസ്സില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വൈഫൈ വിജയകരമായ സാഹചര്യത്തിലാണ്‌ അഞ്ച്‌ ബസ്സുകളിലേക്ക്‌ വ്യാപിപ്പിച്ചിരിക്കുന്നത്‌.

ഡു, ഇത്തിസലാത്ത്‌ എന്നീ ഇന്റര്‍നെറ്റ്‌ സേവനദാതാക്കളുമായി ചേര്‍ന്നാണ്‌ ബസ്സുകളില്‍ ഈ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ദുബയ്‌ - അബുദാബി റൂട്ടിലെ ഡീലക്‌സ്‌ ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ അധിക സേവനം എന്ന നിലയിലാണ്‌ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

അബുദാബി - ദുബയ്‌ റൂട്ടിന്‌ പുറമെ, ദുബയ്‌ - ഷാര്‍ജ, ദുബയ്‌ - ഫുജൈറ റൂട്ടുകളിലെ ബസ്സുകളിലും വൈകാതെ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനും അധികൃതര്‍ക്ക്‌ പദ്ധതിയുണ്ട്‌.

English summary
Now in five buses in Dubai - Abu Dhabi route have WiFi facility and the officials plan is to make this facility available in all the buses in this route.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Sunrisers: 83 / 4, 15.5 Overs