കുവൈത്ത്: ഇനി മുതല്‍ സൗദിയിലേക്ക് പുതിയ വിസയില്‍ എത്തുന്നവരുടെ വിരലടയാളം അവരവരുടെ രാജ്യത്തെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് എടുക്കാം. എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു നേരത്തെ പുതുതായി സൗദിയില്‍ എത്തുന്ന ആളുകളുടെ വിരലടയാളം എടുത്തിരുന്നത്.
ഈ അസൗകര്യം ഒഴിവാക്കുന്നതിനാണ് ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം നാലു രാഷ്ട്രങ്ങളിലെ എംബസികളില്‍ മാത്രം നടപ്പിലാക്കുന്ന ഈ സൗകര്യം ക്രമേണ മറ്റു രാഷ്ട്രങ്ങളിലും ഏര്‍പ്പെടുത്തും.
നിയമ ലംഘനങ്ങളുടെയും മറ്റും പേരില്‍ സൗദിയില്‍ നിന്നും കയറ്റി അയക്കപ്പെടുന്നവര്‍ പുതിയ പാസ്‌പോര്‍ട്ടുകളില്‍ തിരിച്ചെത്തുന്നത് തടയാന്‍ ഈ പുതിയ സംവിധാനം സഹായിക്കും. കാരണം വിരലടയാളം പരിശോധിച്ച ശേഷം മാത്രമേ ഇനി എംബസികള്‍ വിസ സ്‌റ്റാമ്പ് ചെയ്യൂ.





















