കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപരിചിതര്‍ ദേഹത്ത് തുപ്പിയാല്‍ ,പോക്കറ്റടി?

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ പോക്കറ്റടി കൂടുന്നു. തിരക്കേറിയ നഗരങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് പോക്കറ്റടി വളരെ കൂടുതല്‍. പുതിയ തന്ത്രങ്ങളാണ് പോക്കറ്റടിയ്ക്കായി പ്രയോഗിയ്ക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഇവര്‍ പണം മോഷ്ടിച്ച് കടക്കുന്നത്.കഴിഞ്ഞ ദിവസം ഷാര്‍ജയിലെ തിരക്കുള്ള ഒരു അണ്ടര്‍ പാസില്‍ വച്ച് ബംഗദേശിയുടെ പോക്കറ്റടിച്ചു. 50,000 രൂപയാണ് ബംഗ്ളാദേശിയ്ക്ക് നഷ്ടമായത്. ആഫ്രിക്കക്കാരാനാണ് പോക്കറ്റടിടിച്ചതെന്ന് കരുതുന്നത്. വളരെ നാടകീയമായിട്ടാണ് ഇയാള്‍ പണം കവര്‍ന്നത്. റോല്ല അണ്ടര്‍പാസില്‍ കഴിഞ്ഞ വെള്ളിയാഴ്ച (ആഗസ്റ്റ് 16) നാണ് ബംഗ്ളാദേശിയുടെ പോക്കറ്റടിയ്ക്കപ്പെട്ടത്.

Sharjah

ഇയാള്‍ നടന്നു പോകവെ എതിര്‍ ദിശയില്‍ വന്ന ആഫ്രിയ്ക്കക്കാരനായ യുവാവ് ബംഗ്ളാദേശിയുടെ ട്രൗസറില്‍ അലക്ഷ്യമായി തുപ്പി.അതിനുശേഷം ട്രൗസര്‍ വൃത്തിയാക്കുന്നതിന് ബംഗ്ളാദേശിയെ സഹായിക്കാന്‍ ആഫ്രിക്കകാരന്‍ ഒപ്പം കൂടി. അറിയാതെ തുപ്പിയതിന് ഇയാള്‍ മാപ്പ് പറയുകയും ചെയ്തു. അല്‍പ്പസമയത്തിനകം തന്നെ ആഫ്രിയ്ക്കകാരനും ബംഗ്ളാദേശിയും രണ്ട് വഴിയ്ക്ക് പിരിഞ്ഞു.

കടയില്‍ അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയ ബംഗ്ളാദേശി തന്റെ പഴ്‌സ് നോക്കുമ്പോഴാണ് പണം കാണാനില്ലെന്ന കാര്യം മനസിലായത്. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ട് . അവരില്‍ നിന്നാണ് ആഫ്രിയ്ക്കന്‍ യുവാവാണ് മോഷണം നടത്തിയതെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. അന്‍പതിനായിരം രൂപയാണ് പോക്കറ്റടിച്ചത്. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡും മറ്റും നഷ്ടമായി.

രാജ്യത്ത് സമാന സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നതായും ഇത്തരത്തിലുള്ള ഒട്ടേറെ പരാതികള്‍ കിട്ടുന്നതായും പൊലീസ് പറഞ്ഞു. അപരിചിതര്‍ നിങ്ങളുടെ ദേഹത്ത് തുപ്പിയാല്‍ ശ്രദ്ധിയ്ക്കുക അത് ഒരു പക്ഷേ പോക്കറ്റടിയ്ക്കാനായിരിയ്ക്കും.

English summary
Pickpockets are playing a new trick on pedestrians using underpasses in the busy areas of Sharjah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X