കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്:350 മലയാളി നഴ്സുമാര്‍ തടങ്കലില്‍,മോചിപ്പിക്കുമെന്ന് സര്‍ക്കാര്‍

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത്: തൊഴില്‍ തട്ടിപ്പിന് ഇരയായി കുവൈത്തില്‍ 350 ഓളം നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു. ഗര്‍ഭിണികള്‍ അടക്കമുള്ള നഴ്‌സുമാരാണ് തൊഴില്‍ തട്ടിപ്പിന് ഇരയായി ഒരുമാസമായി തടങ്കലില്‍ കഴിയുന്നത്. കുവൈത്ത് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ് റിക്രൂട്ടിംഗ് നടത്തിയത്. നഴ്‌സുമാരുടെ പ്രശ്‌നം രണ്ടാഴ്ചയ്ക്കകം പരിഹരിയ്ക്കാമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉറപ്പ് നല്‍കി.

നഴ്‌സുമാരുടെ പ്രശ്‌നം രണ്ടാഴ്ചയ്ക്കകം പരിഹരിയ്ക്കുമെന്ന് മന്ത്രി കെസി ജോസഫും, ജോസ് കെ മാണി എംപിയും വനിത കമ്മീഷനെ അറിയിച്ചു. കോട്ടയത്തും സമീപ ജില്ലകളില്‍ നിന്നുമുള്ള 350 നഴ്‌സുമാരാണ് കുവൈത്തില്‍ തടങ്കലില്‍ കഴിയുന്നത്. ഒരുമാസമായി കമ്പനിയുടെ ഗസ്റ്റ് ഹൗസിലാണ് നഴ്‌സുമാരെ പാര്‍പ്പിച്ചിരിയ്ക്കുന്നത്. റിലീസിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കി മോചിപ്പിയ്ക്കാന്‍ മൂന്ന് ലക്ഷം രൂപവീതമാണ് കമ്പനി ആവശ്യപ്പെടുന്നത്.

Kuwait

ശമ്പളത്തിന്റെ എഴുപത് ശതമാനമെങ്കിലും നല്‍കണമെന്ന നിയമമുള്ളപ്പോള്‍ നഴ്‌സുമാര്‍ക്ക് 30 ശതമാനം മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന് നഴ്‌സുമാര്‍ സമരം ചെയ്തതായി കമ്പനി പറയുന്നു. തുടര്‍ന്ന് കമ്പനിയുടെ നിയമലംഘനം സര്‍ക്കാര്‍ അറിയുകയും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയ നഴ്‌സുമാരെയും വിളിച്ച് വരുത്തി കമ്പനി അധികൃതര്‍ തടവിലാക്കുകയായിരുന്നു.

English summary
350 Malayali nurses in illegal confinement in Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X