കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജിനെത്തിയ 98,000 ഹാജിമാരെ സൗദി വിലക്കി

  • By Meera Balan
Google Oneindia Malayalam News

മനാമ: മക്കയില്‍ ഹജ്ജിനെത്തിയ 98,000 ഹാജിമാരെ സൗദി അറേബ്യ തടഞ്ഞു. മതിയായ രേഖകളില്ലാതെ ഹജ്ജിനെത്തിയവരെയാണ് തിരിച്ചയച്ചത്. അംഗീകൃത ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ മുേഖനയെ അധികൃതരുടെ അംഗീകാരത്തോടെയോ വേണം ഹജ്ജിനെത്താന്‍. എന്നാല്‍ സ്വദേശികള്‍ അടക്കം യാതൊരു രേഖകളും ഹാജരാക്കാതെ എത്തിയവരെയാണ് തിരിച്ചയച്ചത്.

മക്കയിലുടനീളം വന്‍ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇത്തവണ ഹജ്ജിനെത്തിയവരില്‍ നാലില്‍ ഒന്ന് ശതമാനവും ഇന്ത്യക്കാരാണ്. സൗദിയിലെ ഹജ്ജ് മന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്. സുരക്ഷാ സൈന്യത്തിന്റെ നിര്‍ദ്ദേശം ലംഘിച്ചും പലരും അനധികൃതമായി പുണ്യ നഗരിയിലേയ്ക്ക് നുഴഞ്ഞ് കടക്കുന്നുണ്ട്.

Mecca

ഇത്തരത്തില്‍ ഹജ്ജ് നടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് പേരാണ് സുരക്ഷാ സൈന്യത്തിന്റെ പിടിയിലായത്. പിടി കൂടിയവരെ ഹജ്ജില്‍ നിന്ന് വിലക്കി മടക്കി അയക്കുകയാണ്. ഇതിന് പുറമെ ഹജ്ജ് തീര്‍ത്ഥാടകരെ എത്തിയ്ക്കാന്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന വാഹനങ്ങളെയും പിടികൂടി. 25,216 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. മതിയായ രേഖകള്‍ ഹാജരാകാത്ത ഹാജിമാരെ ഹജ്ജ് ചെയ്യാന്‍ അനുവദിയ്‌ക്കേണ്ടെന്നാണ് തീരുമാനം.

30 ചെക്ക് പോസ്റ്റുകള്‍, 50 മൊബൈല്‍ പെട്രോള്‍ സംഘങ്ങള്‍, എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് 200 പേര്‍ എന്നിവരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അറഫാ സംഗമ, ശനിയാഴ്ചയാണ് ബലിപെരുന്നാള്‍

English summary
Saudi Arabia has so far barred 98,000 would-be pilgrims from reaching Makkah after they failed to show the documents that would allow them to enter the sacred city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X