കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ദേവയും സ്മാര്‍ട്ടാകുന്നു

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ദുബായ് ജല-വൈദ്യുതി അതോറിറ്റി (ദേവ)യുടെ സേവനങ്ങളും സ്മാര്‍ട്ട് ആകുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സേവനങ്ങള്‍ പൂര്‍ണമായും സ്മര്‍ട്ട് സേവനത്തിലേയ്ക്ക് മാറ്റപ്പെടും. നിലവില്‍ ദേവയുടെ 150 ഓളം സേവനങ്ങള്‍ സ്മാര്‍ട്ട് ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ലഭ്യമാകുന്നുണ്ട്യ 3.3 മില്യണ്‍ ആളുകളാണ് സേവനത്തിന്റെ ഗുണഭോക്താക്കള്‍.

സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാകും ദേവ സ്മര്‍ട്ട് സര്‍വീസില്‍ ഉള്‍്‌പ്പെടുത്തുക. സ്മാര്‍ട്ട് ദുബായ് പദ്ധതിയുടെ ഭഗാമായാണ് സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പടെയുള്ളവ സ്മാര്‍ട്ട് സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.

വാണിജ്യ സാമ്പത്തിക മേഖലകളുടെ താവളമായി ദുബായ് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിയ്ക്കുന്നത്. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണ പ്രകാരമാണ് സ്മാര്‍്്ട്ട് ദുബായ് പദ്ധതി നടപ്പിലാക്കുന്നത്.

സേവനങ്ങള്‍ കൃത്യതയോടെ, ഏറ്റവും എളുപ്പമായ സംവിധാനത്തില്‍ ജനങ്ങളിലേയ്ക്ക് എത്തിച്ചാല്‍ നാടിന്റെ പുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിയ്ക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റ് ആന്റ് വാട്ടര്‍ അതോറിറ്റി എംഡിയും സിഇഒയുമായ സായിദി മുഹമ്മദ് അല്‍ തയര്‍ പറഞ്ഞു.

എല്ലാത്തരം സ്മാര്‍ട്ട് ഫോണുകളിലും ഉപകരണങ്ങളിലും പുതിയ സേവനങ്ങള്‍ ലഭ്മാകും. സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ 2010 ല്‍ 49ാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് 2012 ല്‍ 28ാം സ്ഥാനത്തെത്തിയിരുന്നു.

English summary
After smart services, Dewa to go paperless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X