കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയുണ്ടോ? ഭാര്യയെ പറ്റിയ്ക്കുന്നത് അത്ര ഈസി അല്ല

  • By Meera Balan
Google Oneindia Malayalam News

ദുബായ്: കാറിന്റെ ടയര്‍ പഞ്ചറായാല്‍ സ്റ്റെപ്പിനി കൊണ്ടുള്ള ഉപയോഗം പറയാതെ വയ്യ. എന്നാല്‍ സ്റ്റെപ്പിനി കാരണം കുടുംബ ജീവിതം തകര്‍ന്നോലോ ദുബായ് കുടുംബ കോടതിയില്‍ എത്തിയ ഒരു കേസിലാണ് സ്റ്റെപ്പിനി വില്ലനായത്. ഈ സംഭവത്തില്‍ യഥാര്‍ത്ഥ വില്ലന്‍ സ്റ്റെപ്പിനി അല്ല കേട്ടോ

ഭാര്യയുമായി നല്ല രീതിയില്‍ കുടുംബജീവിതം നയിച്ച ഒരു യുവാവാണ് കഥയിലെ നായകന്‍, കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഭാര്യയെക്കാള്‍ പ്രായം കുറഞ്ഞ ഒരു യുവതിയോട് യുവാവിന് പ്രണയം. പ്രണയം തുറന്നു പറഞ്ഞതോടെ കാമുകിയ്ക്കും സമ്മതം. ജോലിയുമായി ബന്ധപ്പെട്ടാണ് യുവാവ് കാമുകിയെ പരിചയപ്പെടുന്നത്.

Cheating

ഇരുവരും തമ്മില്‍ കാണാത്ത അവസരങ്ങളില്‍ കാമുകി കാമുകന് പ്രണയ ലേഖനങ്ങളെഴുതി. ഈ സമയമെല്ലാം കാമുകന്‍ ഭാര്യയുടെ 'മര്യാദ രാമനായ' ഭര്‍ത്താവായിരുന്നെന്ന് ഓര്‍ക്കണം. കാമുകിയുടെ കത്തുകള്‍ ഭാര്യ കാണാതെ ഇയാള്‍ സ്റ്റെപ്പിനിയില്‍ ഒളിപ്പിച്ചു.

കഷ്ടകാലമെന്ന് പറയട്ടെ ഒരു ദിവസം ഭാര്യയുടെ കാര്‍ കേടായി. തുടര്‍ന്ന് ഭര്‍ത്താവിന്റെ കാര്‍ എടുത്ത് ഭാര്യ പുറത്തേയ്ക്ക്. ഇടിവെട്ടയവനെ പാമ്പ് കടിച്ചെന്ന കേട്ടിട്ടില്ലേ ഏകദേശം അത് പോലെരു അവസ്ഥ. ടയര്‍ പഞ്ചറായി. മറ്റൊരു യാത്രക്കാരന്റെ സഹായത്തോടെയ യുവതി സ്‌റ്റെപ്പിനി മാറ്റി. ഇതിനിടെ സ്റ്റെപ്പിനിയ്ക്കടിയില്‍ ഒളിപ്പിച്ച ഭര്‍ത്താവിന്റെ കാമുകിയുടെ കത്തുകള്‍ പുറത്തേയ്ക്ക്.

എന്തിനേറെ പറയുന്നു തല്ലിനും വഴക്കിനും നില്‍ക്കാതെ ഭാര്യ വിവാഹമോചന കേസ് നല്‍കി. ഭര്‍ത്താവാകട്ടെ ഇനി ഞാന്‍ നന്നായി കൊള്ളാം ഒരു അവസരം കൂടി നല്‍കൂ എന്ന പറഞ്ഞ് ഭാര്യയ്ക്ക് പിന്നാലെ നടന്നു. എന്തായാലും ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കിട്ടി. ദുബായ് കുടുംബ കോടതി മേധാവി ഡോ അബ്ദുള്‍ അസീസ് അല്‍ ഹമാദിയാണ് സ്‌റ്റെപ്പിനി മൂലം തകര്‍ന്ന ദാമ്പത്യത്തെപ്പറ്റി പറഞ്ഞത്.

English summary
Cheating hubbies: No matter how smart you think you are… you will be caught
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X