കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വാക്ക് പാലിച്ചു, പ്രവാസികള്‍ക്ക് ആജീവനാന്ത വീസ, ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഇത്തവണ പ്രവാസികള്‍ക്കായി ഒരു പുതിയ സമ്മാനമാണ് രാജ്യം കരുതി വച്ചിരിയ്ക്കുന്നത്. ഏറെ നാളായുള്‌ള പ്രവാസികളുടെ ആവശ്യമായ ആജീവനാനന്ത വിസയാണ് ആ സമ്മാനം. ആജീവനാന്ത വിസയ്ക്കുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ആജീവനന്താ വിസ. മാഡിസണ്‍ സ്‌ക്വയറിലെ പ്രസംഗത്തിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.

പേഴ്‌സ്ണ്‍ ഓഫ് ഇന്ത്യ ഒറിജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) എന്നീ കാര്‍ഡുകള്‍ ഒന്നിപ്പിച്ച് ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ആണ് രാഷ്ട്രപതി ഒപ്പുവച്ചത്. ആജിവനാന്ത വീസ ലഭിയ്ക്കുന്നതൊടൊപ്പം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന പഴയ വ്യവസ്ഥയ്ക്ക് കൂടിയാണ് അവസാനമാകുന്നത്.

Modi Mukherjee

രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജമണിയാണ് ഇതും സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഏറെക്കാലാമായുള്ള പ്രവാസികളുടെ ആവശ്യമായിരുന്നു ആജീവനാന്ത വീസ. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ മുതല്‍ മുടക്കുന്നതിനും പുതിയ നിയമം സഹായകമാകും. ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയാല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള വ്യവസ്ഥയൊക്കെ ഇതോടെ ഇല്ലാതാകും. പ്രവാസികളെ ഏറെ അലോസരപ്പെടുത്തിയിരുന്ന ഒരു വ്യവസ്ഥയായിരുന്നു ഇത്.

പുതിയ നിയമഭേദഗതി പ്രകാരം പിഐഒ ഒസിഐ കാര്‍ഡുകള്‍ ഒന്നാവുകയും പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യന്‍ ഓവര്‍സീസ് കാര്‍ഡ് ഹോള്‍ഡര്‍ എന്ന ഒറ്റ നിര്‍വചനത്തിന് കീഴിലാവുകയും ചെയ്യും. ഇന്ത്യക്കാരെ വിവാഹം കഴിയ്ക്കുന്ന വിദേശികള്‍ക്ക് ഒരു വര്‍ഷം രാജ്യത്ത് തങ്ങിയാല്‍ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ എന്ന വ്യവസ്ഥയിലും ഇളവ് വരുത്തും.

English summary
A day before the Pravasi Bharatiya meet opens in Gujarat, the President is said to have cleared an ordinance amending the Indian Citizenship Act to merge the Person of Indian Origin (PIO) and Overseas Citizenship of India (OCI) schemes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X