കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: കാഴ്ചയില്‍ വിസ്മയം നിറച്ച് അല്‍ ഇത്തിഹാദ് 2018ല്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായ് ക്രീക്കില്‍ പുതുതായി പണി കഴിപ്പിയ്ക്കുന്ന അല്‍ ഇത്തിഹാദ് പാലത്തിന്റെ നിര്‍മ്മാണം 2018 ല്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. പുതിയ പാലത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ഒക്ടോബര്‍ 2014 ല്‍ തുടങ്ങും. 2018 ആദ്യം തന്നെ പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനാണ് ദുബായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആലോചിയ്ക്കുന്നത്.

ബര്‍ ദുബായ് ഭാഗത്തേയ്ക്ക് അല്‍ ഐന്‍ റോഡിലേയ്ക്കും, ദെയ്‌റ ഭാഗത്തേയ്ത്ത് ദുബായ് ഷാര്‍ജ റോഡിലേയ്ക്കും പാലത്തിന്റെ നിര്‍മ്മാണം വ്യാപിപ്പിയ്ക്കും. 2,700 മീറ്റര്‍ നീളത്തിലും 22 മുതല്‍ 52 മീറ്റര്‍ വീതിയിലുമാണ് നിര്‍മ്മാണം.

Al Ithihad

നടപ്പാതകള്‍ ഉള്‍പ്പടെ രണ്ട് ദിശയിലേയ്ക്കും ആറ് വരികള്‍ ചേര്‍ന്ന പാതായാണ് ഉണ്ടാവുക. നിലവിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് പകരമായാണ് അല്‍ ഇത്തിഹാദ് പാലം നിര്‍മ്മിയ്ക്കുന്നത്. ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് 2007ലാണ് പണി കഴിപ്പിച്ചത്.

2014 ല്‍ ഒട്ടേറെ പദ്ധതികള്‍ക്ക് ആര്‍ടിഎയ്ക്ക് പണം അനുവദിച്ചിട്ടുണ്ട്. പുതിയ രോഡുകള്‍ നിര്‍മ്മിയ്ക്കുന്നതിനും അറ്റകുറ്റ പണികള്‍ നടത്തുന്നതിനുമായി 3.88 ബില്യണ്‍ ദിര്‍ഹം അനുവദിച്ചിട്ടുണ്ട്. ദുബായില്‍ മാത്രം റോഡുകള്‍ നിര്‍മ്മിയ്ക്കുന്നതിന് 234 മില്യണ്‍ ദിര്‍ഹം അനുവദിച്ചിട്ടുണ്ട്.

English summary
Dubai's Al Ittihad Bridge to be ready by early 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X