കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;ട്രാംവേയ്ക്ക് സമീപം മൊബൈല്‍ ഉപയോഗിക്കരുത്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പരീക്ഷണാടിസ്ഥാനത്തില്‍ ട്രാം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ ദുബായ് ഭരണ കൂടം പദ്ധതിയുമായി ബഹുദൂരം മുന്നില്‍. 2014 നവംബര്‍ 10 ന് ട്രാം സര്‍വീസ് ആരംഭിയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ട്രാമുകളിലെ സുരക്ഷിത യാത്രയ്ക്കും മറ്റ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി ചില കര്‍ശന നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നു. ദുബായ് ട്രാം കടന്നു പോകുന്ന പാളത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണോ, ഹെഡ് ഫോണുകളോ ഉപയോഗിയ്ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

ട്രാം കടന്ന് പോകുന്ന ഇടങ്ങളിലാണ് മൊബൈലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ജനങ്ങളുടെ സുരക്ഷിതമായ യാത്രയെ മുന്നില്‍ കണ്ടാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്ന ദുബായ് ട്രാം അതോറിറ്റി. ട്രാം ഇന്‍സ്ട്രക്ടര്‍ ട്രാമിലെ യാത്രക്കാര്‍ക്ക് മാത്രമല്ല മറ്റ് സഞ്ചാരികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കും.

Mobile Ban

ട്രാം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിയ്ക്കണമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പറഞ്ഞു.ട്രാം ട്രാക്കുകളുടെ പരിസരത്ത് നിന്ന് ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കരുതെന്ന് ട്രാം അതോറിറ്റിയും ആര്‍ടിഎയും ആവര്‍ത്തിയ്ക്കുന്നു.

ട്രാംവേയെ പ്രത്യക നിയമങ്ങളാല്‍ നിയന്ത്രുച്ചിട്ടുണ്ട്. ഉദാഹരണത്തിന് റെഡ് ട്രാഫിക് സിഗ്നല്‍ അവഗണിച്ച് അപകടം വരുത്തുന്നത് ഡ്രൈവറാണങ്കില്‍ അയാളില്‍ നിന്ന് 10,000 മുതല്‍, 30,000 ദിർഹം വരെ പിഴ ഇടാക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കുകയും ചെയ്യും. സിഗ്നല്‍ അവഗണിച്ച് ട്രാമിന്റെ യാത്ര തടസപ്പെടുത്തി അപകടം ഉണ്ടാക്കുന്നയാളും പിഴ അടയ്ക്കണം. പരിക്കേല്‍ക്കുന്ന പക്ഷം ഇയാള്‍ 5000 ദിര്‍ഹം മുതല്‍ 15000 ദിര്‍ഹം വരെ പിഴ നല്‍കണം.

English summary
No mobile phones, headphones near passing trams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X