കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ജീവിതം ആസ്വദിയ്ക്കാന്‍ ചില ടിപ്സ്

  • By Meera Balan
Google Oneindia Malayalam News

ഏറ്റവും കൂടുതല്‍ പേര്‍ ജീവിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ദുബായ് ദിവസേന ഒട്ടേറെ പുതിയ ആള്‍ക്കാരാണ് ദുബായിലെത്തുന്നത്. ദുബായ് ജീവിതത്തെപ്പറ്റി ചില തെറ്റിദ്ധാരണകളും പരക്കുന്നുണ്ട്. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നിയമക്കുരുക്കുകളിലോ മറ്റ് പ്രശ്‌നങ്ങളിലോ അകപ്പെടാതെ ദുബായില്‍ സുഖമായി ജീവിയ്ക്കാം

കഴിഞ്ഞ പത്ത് വര്‍ഷമായി ദുബായിലേയ്ക്ക് എത്തുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. വിദേശികള്‍ പലതരത്തിലും ഇവിടെ കബളിപ്പിയ്ക്കപ്പെടാറുണ്ടെന്നതാണ് മറ്റൊരു കാര്യം. ദുബായ് ജീവിതം നിങ്ങള്‍ക്ക് ആസ്വാദ്യകരമാക്കാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എന്തൊക്കെയാണ് ആ കാര്യങ്ങള്‍ എന്നറിയേണ്ടേ

റെഡിഡന്‍സ് വിസ

റെഡിഡന്‍സ് വിസ

യുഎഇ പൗന്‍മാര്‍, ജീസിസി പൗരന്മാര്‍ എന്നിവര്‍ക്കല്ലാതെ മറ്റെല്ലാവര്‍ക്കും ദുബായില്‍ താമസിയ്ക്കാന്‍ റെഡിഡന്‍സ് വിസ അത്യാവശ്യമാണ്. കമ്പനികളില്‍ തൊഴില്‍ ലഭിച്ചെത്തുന്ന പ്രവാസികള്‍ക്ക് റെഡിഡന്‍സ് വിസ, ലേബര്‍ കാര്‍ഡ് എന്നിവ ഉറപ്പുവരുത്തേണ്ടത് അതാത് കമ്പനികളാണ്. ഇനി മറ്റൊരു കാര്യം വിസ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട്. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവയൊക്കെ ലഭിയ്ക്കൂ. ചുരുക്കത്തില്‍ വിസയുണ്ടെങ്കില്‍ മാത്രമേ നിയമപരവും സമാധാനപരവുമായി ഒരു ജീവിതം നിങ്ങള്‍ക്ക് ദുബായില്‍ ലഭിയ്ക്കുകയുള്ളൂ

വസ്ത്രധാരണം

വസ്ത്രധാരണം

ദുബായല്ലേ എന്ത് വേഷവും ആകാമല്ലോ എന്ന് കരുതിയെങ്കില്‍ തെറ്റി. പൊതു സ്ഥലങ്ങളില്‍ മാന്യമായ വസ്ത്രധാരണം നടത്തം. ബീച്ചുകളിലും മറ്റും ടോപ്ലസ് ആസി സണ്‍ബാത്ത് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.

ദുബായിലെ ഡ്രൈവിംഗ്

ദുബായിലെ ഡ്രൈവിംഗ്

സുരക്ഷിതമായ ഡ്രൈവിംഗിന് ദുബായ് വളരെയധികം പ്രാധാന്യം നല്‍കുന്നു. ട്രാഫിക് ലംഘനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നവര്‍ക്ക് ബഌക്ക് പോയിന്റ് ലഭിയ്ക്കുകയും ക്രമേണ ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും.

മദ്യപിച്ച് വാഹനമോടിയ്ക്കരുത്

മദ്യപിച്ച് വാഹനമോടിയ്ക്കരുത്

മദ്യപിച്ച വാഹനമോടിയ്ക്കുന്നവരില്‍ നിന്ന് കടുത്ത പിഴ ഈടാക്കും. മദ്യപിച്ച് വാഹനമോടിയ്ക്കുന്നത് ദുബായില്‍ അനുവദനീയമല്ലെന്ന് മാത്രമല്ല വളരെ കര്‍ശനവുമാണ്.

ബാങ്കുകള്‍

ബാങ്കുകള്‍

വീസയുണ്ടെങ്കില്‍ പുതിയ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും ലഭിയ്ക്കാന്‍ അധിക സമയം വേണ്ട. ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് ബാങ്കുകള്‍ നിഷ്‌കര്‍ഷിയ്ക്കുന്നു. മിനിമം അക്കൗണ്ട് നിലനിര്‍ത്താതിരുന്നാല്‍ പിഴ ബാങ്കുകള്‍ ഈടാക്കും. ഒട്ടേറെ അക്കൗണ്ടുകളില്‍ നിന്ന്് പലതവണ പണം പിന്‍വലിച്ചാലും 2 ശതമാനത്തോളം പണം നിങ്ങളില്‍ നിന്ന് ഈടാക്കും.

ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം

പല കമ്പനികളും ആരോഗ്യ ഇന്‍ഷുറന്‍സ് തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട് എന്നിരുന്നാലും തങ്ങളുടേയും കുടുംബത്തിന്റെയും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഓരോ പ്രവാസിയ്ക്കുമുണ്ട്്. ഗര്‍ഭിണികളും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്. കാരണം ഭര്‍ത്താവിന്റെ കമ്പനിയിലോ മറ്റോ ലഭിയ്ക്കുന്ന കുടുംബ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഒരു പക്ഷേ ഗര്‍ഭിണകള്‍ക്ക് ലഭിയ്‌ക്കേണ്ട ആരോഗ്യ പരിരക്ഷ ഉണ്ടാകില്ല.മാത്രമല്ല പെട്ടന്നുള്ള പണച്ചെലവും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതല്ലേ നല്ലത്

സ്‌കൂളുകള്‍

സ്‌കൂളുകള്‍

വെവ്വേറെ കരിക്കുലങ്ങളളാഉള്ളത്. നിങ്ങളുടെ കുട്ടിയ്ക്ക് അഭികാമ്യമായത് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. സ്വന്തം രാജ്യത്തെ പാഠ്യപദ്ധതി അനുസരിച്ച് തന്നെ ദുബായില്‍ പഠിയ്ക്കാം

സേവിംഗ്‌സ്

സേവിംഗ്‌സ്

പണം സുരക്ഷിതമായി നിക്ഷേപിയ്ക്കാനും മറ്റും പല വഴികളുണ്ട്. എന്നാല്‍ ഏറ്റവും അധികം തട്ടിപ്പും നടക്കാറുണ്ട്. ടാക്‌സ രഹിത ശമ്പളം വാഗ്ദാനം ചെയ്തും കബളിപ്പിയ്ക്കല്‍ നടക്കാറുണ്ട്. ചുരുക്കം ചില കമ്പനികള്‍ മാത്രമേ പിഎഫ് ഉള്‍പ്പടെയുള്ളവ ലഭിയ്ക്കുന്നുള്ളൂ. ഒട്ടേറെ പേഴ്‌സണല്‍ പെന്‍ഷന്‍ പഌനുകളും ലഭ്യമാണ്. ഇവയിലൂടെ തന്നെ മെച്ചപ്പെട്ട ഭാവി തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്താം

യാത്ര

യാത്ര

എക്‌സെപന്‍സീവ് ആണെങ്കിലും ദുബായ് ലൈഫ് എല്ലാവര്‍ക്കും പ്രിയപ്പെട്ടത് തന്നെയാണ്. ഷോപ്പിംഗ് മറ്റ് യാത്രകള്‍ എന്നിവയില്‍ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിയ്ക്കുനംന പല സ്ഥലങ്ങളും ഉണ്ട്. ഇവ കണ്ടെത്തിയാല്‍ അധിക പണച്ചെലവ് ഉണ്ടാകില്ല

ലിവ് ഇന്‍

ലിവ് ഇന്‍

ലിവ് ഇന്‍ ദുബായില്‍ അനുവദനീയമല്ല. നിങ്ങളുടെ ഭാര്യയോ ബന്ധുവോ അല്ലാത്ത പരിചയമില്ലാ്ത്ത ഒരു യുവതിയ്‌ക്കൊപ്പം താമസിച്ചാല്‍ നിങ്ങള്‍ക്കെതിരെ കേസെടുക്കാനും കുറഞ്ഞത് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാനും ഇടയുണ്ട്. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം രാജ്യത്ത് കുറ്റകരമാണ്.

English summary
Top 10 tips for living in the UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X