കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ ലക്ഷ്യമിട്ട് ഫേസ് ബുക്ക് ജോലി തട്ടിപ്പ്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പ്രവാസികളെ ലക്ഷ്യമിട്ട് ഫേസ് ബുക്ക് ജോലി തട്ടിപ്പ്. വീട്ടിലിരുന്ന് തന്നെ ജോലിചെയ്യാമെന്നും മാസം 20000 ദിര്‍ഹം മുതല്‍ 30000 ദിര്‍ഹം വരെ സമ്പാദിയ്ക്കാം എന്നാണ് പ്രചരണം. http://healthieryouguide.com/biz എന്ന പോസ്റ്റിലൂടെയാണ് ജോലിയ്ക്ക് ആളുകളെ തേടുന്നുവെന്ന് പ്രചരിപ്പിയ്ക്കുന്നത്.

ഒട്ടേറെ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുകയും വീട്ടിലിരുന്നു ഫേസ്ബുക്ക് ജോലിയിലൂടെ പണം സമ്പാദിച്ചവരുടെ അനുഭവവും പുറത്ത് വിടുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്റ് ചെയ്യപ്പെടുന്ന ലിങ്കുളിലെ യാഥാര്‍ത്ഥ്യം തിരയുമ്പോഴാണ് അത്തരം ജോലികളോ സ്ഥാപനങ്ങളോ ഇല്ലെന്ന് മനസിലാവുക.

Face Book

വീട്ടലിരുന്നു ജോലി ചെയ്യുന്നതിനായി ഹോം കിറ്റ് വാങ്ങണമെന്നും ഇവയുടെ സ്‌റ്റോക്ക് പരിമിതമാണെന്നുമാണ് തട്ടിപ്പുകാര്‍ പറയുന്നത്. 20 ദിര്‍ഹം നല്‍കിയാസ്# ഹോം കിറ്റ് ലഭിയ്ക്കുമെന്നും ജോലി ചെയ്യേണ്ടതിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പടെയുള്ളവ ഇതില്‍ നിന്നും ലഭിയ്ക്കുമെന്നുമാണ് പറയുന്നത്.

ജോലിയ്ക്ക് ചേര്‍ന്ന് കഴിഞ്ഞാല്‍ ആദ്യ ആഴ്ചകളില്‍ ഒന്ന് രണ്ട് മണിയ്ക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്നും പറയുന്നു. എന്തായാലും ഇത്തരം പോസ്റ്റുകള്‍ വിശ്വസിയ്ക്കുകയും അതിന് പിന്നാലെ പോകുകയും ചെയ്യുന്നവര്‍ തട്ടിപ്പിനിരയാകാതെ സൂക്ഷിയ്ക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.

English summary
Facebook job scam targets UAE residents with Dh30k a month offer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X