കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ;മോട്ടോര്‍ ട്യൂണിങ് ഷോ തുടങ്ങി

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ:അഞ്ചാമത് മിഡില്‍ ഈസ്റ്റ് മോട്ടോര്‍ ട്യൂണിങ് ഷോയ്ക്ക് ഷാര്‍ജ എക്‌സ്പോ സെന്ററില്‍ തുടക്കം. ലോകത്തെ തന്നെ മികച്ച ആഡംബര കാറുകളുടെ വിപണികളില്‍ ഒന്നാണ് യുഎഇ. അതിനാല്‍ തന്നെ ഷോയ്ക്ക് തിരക്കേറുകയാണ്. മൂന്ന് ദിവസമാണ് ഷോ നടക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹുമെദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

മാറ്റങ്ങള്‍ വരുത്തിയ ആഡംബര കാറുകള്‍, കാറുകളുടെ അഭ്യാസ പ്രകടനങ്ങള്‍ എന്നിവ കാണാനാണ് ഷോ നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററിലേയ്ക്ക് ജനം എത്തുന്നത്. പൊതുവെ ആഡംബര കാറുകളോട് പ്രിയമുള്ളവരാണ് യുഎഇക്കാര്‍. കാറുകള്‍ വാങ്ങിയാലും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഇവരിലധികം പേരും മാറ്റങ്ങള്‍ വരുത്തുന്നു. അതിനാല്‍ ഇത്തരം കാര്‍ പ്രേമികള്‍ക്ക് ഉപകരിയ്ക്കുന്നതായിരിയ്ക്കും പ്രദര്‍ശനം.

Motor Show

രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഇത്തവണ ഷോയുടെ മുഖ്യ ആകര്‍ഷണം. അനധികൃതമായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നത് കുറ്റകരമാണെന്നിരിയ്‌ക്കെ നിയമപരാമായിത്തന്നെ ഇത്തരം മാറ്റങ്ങള്‍ എങ്ങനെ വരുത്താമെന്നതിനെപ്പറ്റിയുള്ള വിവങ്ങളും പ്രദര്‍ശനത്തില്‍ നിന്ന് ലഭിയ്ക്കും.

രാവിലെ പത്തിന് തുടങ്ങുന്ന ഷോ രാത്രി പത്ത് മണിവരെ ഉണ്ടാകും. 40 ദിര്‍ഹമാണ് പ്രവേശന ഫീസ്. കാര്‍, ബൈക്ക് റേസിംഗ്, കാര്‍ പരേഡ്, ബൈക്ക് പരേഡ് തുടങ്ങി ഒട്ടേറെ മത്സരങ്ങളും മേളയുടെ ഭാഗമായി നടത്തും.

English summary
Fifth Middle East Motor Tuning Show opens in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X