കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: പാര്‍ട്ടിയ്ക്കിടെ ഭക്ഷ്യവിഷബാധ, 12 പേര്‍ ആശുപത്രിയില്‍

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ദുബായില്‍ കമ്പനി പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് പന്ത്രണ്ട് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ട്ടിയില്‍ വിളമ്പിയ കേക്കില്‍ നിന്നാണ് വിഷബാധയുണ്ടായത്.

ദുബായിലെ ഒരു പ്രമുഖ കമ്പനി ജീവനക്കാര്‍ക്കായി നടത്തിയ പാര്‍ട്ടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പാര്‍ട്ടിയില്‍ ഭക്ഷണം നല്‍കിയത് ഒരു പ്രാദേശി ഹോട്ടലായിരുന്നു. ഇവര്‍ നല്‍കിയ കേക്ക് കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

പാര്‍ട്ടി കഴിഞ്ഞ് മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ പലര്‍ക്കും പനിയും വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയേറ്റവരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ കഴിച്ച ഭക്ഷണ സാധനങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് കേക്കിലാണ് വിഷബാധയെന്ന് കണ്ടെത്തിയത്.

പഴകിയ മുട്ട ഉപയോഗിച്ച് നിര്‍മ്മിച്ച കേക്കായിരുന്നു വിളമ്പിയത്. പാര്‍ട്ടി നടന്ന റെസ്റ്റോറന്റ് ഉടമയയെും അവര്‍ക്ക് കേക്ക് എത്തിച്ച പ്രാദേശി ഹോട്ടല്‍ ഉടമയയെും പൊലീസ് അറസ്റ്റ് ചെയ്തു. വിഷബാധയേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് സൂചന

English summary
Twelve people were admitted to hospital in Dubai after suffering from food poisoning at a company party on a floating restaurant and tests showed a hotel which supplied cake was responsible.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X