കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ഇനി ഏകീകൃത കറന്‍സി

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: നാല് ജിസിസി രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഏകീകൃത കറന്‍സിയിലേക്കാന്‍ മാറാന്‍ ധാരണ. ഡിസംബര്‍ അവസാനത്തോടെ ഈ രാഷ്ട്രങ്ങള്‍ ഏകീകൃത കറന്‍സിയിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ട്.

ബഹറിന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളാണ് യൂറോ പോലെ ഒരു പൊതു കറന്‍സിയിലേക്കാന്‍ മാറാന്‍ ഒരുങ്ങുന്നത്. ബഹറിനില്‍ നിന്നുള്ള അക്ബാര്‍ അല്‍ ഖലീജ് എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ കറന്‍സി ഡോളറുമായി ഏകീകരിക്കാനും പദ്ധതിയുണ്ടത്രെ. ഡോളറുമായി ഏകീകരിക്കുക എന്നത് ഒരു രാഷ്ട്രീയ തീരുമാനം മാത്രമാണെന്നും അതിന് സാമ്പത്തിക രംഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമേരിക്കയെയുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായാണ് ഗള്‍ഫ് രാജ്യങ്ങളുടെ വ്യാപാര ബന്ധം കൂടുതലുള്ളത്.

ആറ് രാഷ്ട്രങ്ങളാണ് ജിസിസി(ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍)യില്‍ ഉള്ളത്. ഇതില്‍ ഒമാനും യുഎഇയും ഈ ഏകീകൃത കറന്‍സി പാക്കേജില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് വിവരം.

കുവൈത്തിലും സൗദിയിലും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന കറന്‍സി ദിനാര്‍ ന്നെ പേരിലാണ് അറിയപ്പെടുന്നത്. സൗദിയിലും ഖത്തറിലും റിയാല്‍ ആണ്. പേര് ഒരു പോലെ ആണെങ്കിലും എക്‌സ്‌ചേഞ്ച് നിരക്കില്‍ വ്യത്യാസങ്ങളുണ്ട്.

15 വര്‍ഷത്തോളമായി ജിസിസിയില്‍ ഏകീകൃത കറന്‍സി എന്ന വിഷയത്തില്‍ ചര്‍ച്ച തുടരുന്നുണ്ട്. എന്നാല്‍ ഒമാന്‍റേയും യുഎഇയുടേയും എതിര്‍പ്പിനെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു.

English summary
Four Gulf Cooperation Council (GCC) countries will announce the introduction of a common currency by the end of December, a Bahraini daily reported on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X