കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്, ഫേസ് ബുക്ക് ഫ്രീകോള്‍, ടിആര്‍എ വലയുന്നു?

  • By Meera Balan
Google Oneindia Malayalam News

ദുബായ്:ഫേസ് ബുക്ക് ഫ്രീകോള്‍ സംവിധാനം യുഎഇയിലെ പ്രാദേശിക കന്പനികള്‍ക്ക് തിരിച്ചടിയാകുമോ? ഫ്രീകോള്‍ സംവിധാനത്തെപ്പറ്റി കൂടുതല്‍ പഠിയ്ക്കാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനും ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഖാനിം.

പ്രദേശിക ടെലികോം കമ്പനികളുമായി ഫേസ് ബുക്ക് ഫ്രീകോള്‍ സര്‍വ്വീസിനെപ്പറ്റി ചര്‍ച്ച നടത്തുമെന്നും അല്‍ഖാനിം പറഞ്ഞു. അല്‍ ബയാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Face Book

യുഎഇയിലെ ടെലികോം മാനദണ്ഡങ്ങളും മറ്റും അനുസരിച്ച് ഫ്രീകോളിനെപ്പറ്റി വിലയിരുത്തുമെന്നും അതിന് ശേഷമാകും തീരുമാനങ്ങള്‍ എടുക്കുകയെന്നും അല്‍ഖാനിം. രാജ്യത്തെ നിയമപരിധിയ്ക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമാകും സേവനം അനുവദിയ്ക്കുകയെന്നാണ് സൂചന.ഇത്തിസലാത്ത്, ഡിയു എന്നിവരുമായി സേവനത്തെപ്പറ്റിയുള്ള ചര്‍ച്ച നടത്താനാണ് തീരുമാനം.

പ്രാദേശിക ടെലികോം കമ്പനികളുടെ നിലപാടുകള്‍ കൂടി മനസിലാക്കിയ ശേഷമാകും ഫേസ്ബുക്ക് ഫ്രീകോള്‍ സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുക.

English summary
No decision has been taken yet on the prevention of the voice calls through Facebook, Mohammed Al Ghanim, Director General of the Telecommunication Regulatory Authority (TRA) has said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X