കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;അച്ഛന്‍ പണമടച്ചു, മുഹമ്മദ് വീട്ടിലേക്ക്

  • By Meera Balan
Google Oneindia Malayalam News

Baby Feet
ദുബായ്: ആശുപത്രി ബില്‍ അടച്ചു കുഞ്ഞു മുഹമ്മദ് വീട്ടിലേയ്ക്ക് യാത്രയായി. കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് മാസം തികയാതെ മുഹമ്മദിനെ പ്രസവിച്ചത്. പിറന്ന് വീണ മുഹമ്മദ് രോഗത്തിന്റെ പിടിയിലായിരുന്നു. ഹൃദയവൈകല്യവുമായിട്ടാണ് കുട്ടി പിറന്ന് വീണത്. ചികിത്സയ്ക്ക് ലക്ഷങ്ങള്‍ തന്നെ വേണ്ടി വന്നു. ആശുപത്രി ബില്ലടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന മുഹമ്മദിന്റെയും അച്ഛന്‍ സയീദിന്റെയും വാര്‍ത്ത ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

കുഞ്ഞ് മുഹമ്മദിന്റെ അവസ്ഥയറിഞ്ഞ് ഒട്ടേറെപ്പേരാണ് സഹായ ഹസ്തവുമായി എത്തിയത്. സുമനസുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് ആശുപത്രി ബില്ലായ 28ലക്ഷം രൂപയോളം വരുന്ന തുക ചൊവ്വാഴ്ചയാണ് സയീദ് അടച്ചത്.

ജനിച്ചനാള്‍ മുതല്‍ ആശുപപത്രിയില്‍ തന്നെയായിരുന്നു മഹമ്മദിന്റെ ജീവിതം. മകന്റെ ചികിത്സയ്ക്ക് വേണ്ട ഓടി നടക്കുന്ന സയീദ് എന്ന അച്ഛന്‍ ആശുപത്രി ജീവനക്കാരുടെ പ്രിയമിത്രമായി. ദെയ്‌റയിലെ അല്‍ ബറാഹ ആശുപത്രിയിലായിരുന്നു മുഹമ്മദിന്റെ ചികിത്സ.പൂര്‍ണ ആരോഗ്യവാനായാണ് കുഞ്ഞ് ആശുപത്രി വിട്ടത്. ഹൃദയത്തില്‍ സുഷിരവുമായിട്ടാണ് മുഹമ്മദ് ജനിച്ചത്.

ആശുപത്രിയില്‍ നിന്നും മുഹമ്മദിനെ മാറോടടക്കി പുറത്തിറങ്ങുമ്പോള്‍ സയീദിന്റെ കണ്ണുകള്‍ നിറഞ്ഞു. ഇനിയൊരിയ്ക്കലും മറ്റൊരു ആശുപത്രയിയിലും ഐസിയുവിലും കഴിയാന്‍ ഇടയാവാതിരിയ്ക്കട്ടെ. എല്ലാത്തിനും നന്ദി അള്ളാ...നിറകണ്ണുളോടെ സയീദ് മകനുമായി പുറത്തേയ്ക്ക് പോയി. മുഹമ്മദിന്‍റെ അമ്മയും ചേച്ചിയും കുഞ്ഞിപെങ്ങളുമെല്ലാം അവനെ കാത്ത് ദുബായില്‍ എത്തി. ഇനി സയീദിനറിയേണ്ടത് തന്റെ രണ്ട് പെണ്‍മക്കള്‍ അനിയനെ കാണുമ്പോള്‍ എങ്ങനെ സ്വീകരിയ്ക്കുമെന്നതാണ്.

English summary
Premature baby discharged after a bill of over Dh170,000 at Al Baraha Hospital settled with the help of hundreds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X