കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:അനധികൃത ടാക്സികളിലെ യാത്ര,വന്‍ തുക പിഴ ചുമത്തും

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: അനധികൃത ടാക്‌സികളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഉള്‍പ്പടെ കടുത്ത പിഴ ചുമത്താന്‍ ദുബായ് ആലോചിയ്ക്കുന്നു. നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതോ ഇന്‍ഷുറന്‍സ് ഇല്ലാതെയോ യാത്രകള്‍ നടത്തുന്ന അനധികൃത ടാക്‌സികള്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ നിയമം തലവേദനയാകുന്നത്. ഇത്തരം ടാക്‌സികളിലെ ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തും.നിലവില്‍ സ്വകാര്യ വാഹനങ്ങളെ അനധികൃത ടാക്സിയായി ഉപയോഗിയ്ക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് മാത്രമാണ് പിഴ ഇടാക്കുന്നത്.

അംഗീകൃത ടാക്‌സികളെ പോലും കടത്തിവെട്ടുന്ന തരത്തില്‍ ആണ് ദുബായ് ഉള്‍പ്പടെ പല യുഎഇ എമിറേറ്റുകളിലും അനധികൃത ടാക്‌സികള്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരെ ആകര്‍ഷിയ്ക്കുന്നതിനായി വളരെ കുറഞ്ഞ ചാര്‍ജ്ജാണ് ഇവര്‍ ഈടാക്കുക. ഇത്തരം ടാക്‌സികള്‍ക്ക് യാത്രക്കാരുടെ പ്രോത്സാഹനം ഉണ്ടെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കുറ്റപ്പെടുത്തുന്നു.

അനധികൃത ടാക്‌സിയിലെ യാത്ര പിടിയ്ക്കപ്പെട്ടാല്‍ ഡ്രൈവറും യാത്രികനും 5000 ദിര്‍ഹം പിഴയായി നല്‍കണം. ആദ്യം കുറ്റം ചെയ്യുന്നവര്‍ക്കാണ് ഈ തുക പിഴ ഈടാക്കുന്നത്. എന്നാല്‍ രണ്ടാമതും മൂന്നാമതും ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ വന്‍ തുക പിഴ ഈടാക്കും. 2013 ല്‍ മാത്രം അനധികൃത ടാക്‌സി സർവീസുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒട്ടേറെ ഡ്രൈവര്‍മാരെ പിടി കൂടിയിട്ടുണ്ട്.

English summary
Customers of illegal car lifts could be fined under new rules, an official said.Currently, only drivers of private cars offering illegal taxi services are fined.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X